1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2016

സ്വന്തം ലേഖകന്‍: പോസ്റ്ററില്‍ മായാവതി കാളിയായി അവതരിച്ചു, ഉത്തര്‍പ്രദേശില്‍ വിവാദം കത്തുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സമൃതി ഇറാനിയുടെ തല വെട്ടി ഒരു കയ്യില്‍ പിടിക്കുകയും ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുകയും ചെയ്യുന്ന ചിത്രമാണ് പോസ്റ്ററില്‍.

പട്ടിക ജാതി, പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണം നിര്‍ത്തലാക്കില്ലെന്ന് പറഞ്ഞ് ക്ഷമ യാചിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കാളിയുടെ സമീപത്ത് നില്‍ക്കുന്നുണ്ട്. സംവരണ വിഷയം പുനരാലോചിക്കണമെന്ന മോഹന്‍ ഭഗവത് കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശത്തോടുള്ള പ്രതികരണമായാണ് പോസ്റ്റര്‍ ഇറങ്ങിയത്.

പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ അങ്ങിനെ ഒരു ശ്രമം തങ്ങളുടെ ഭാഗത്ത് നിന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അംബേദ്കര്‍ ശോഭായാത്രയില്‍സ്ഥാപിച്ച പോസ്റ്റര്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.