1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഭൂരിപക്ഷം എംബിഎക്കാരും തൊഴില്‍രഹിതര്‍, ശരാശരി മാസ ശമ്പളം 10,000 രൂപയെന്ന് പഠനം. അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റട്രി ഓഫ് ഇന്ത്യയുടെ (അസോചം) പഠനത്തിലാണ് എംബിഎ ബിരുദധാരികളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

ഇന്ത്യയില്‍ എം.ബി.എ. ബിരുദം നല്‍കുന്നത് പ്രധാനമായും ഗവണ്‍മെന്റിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മനേജ്‌മെന്റും (ഐ.ഐ.എം.) ഏതാനും ചില ബിസിനസ് സ്‌കൂളുകളുമാണ്. എകദേശം 5,500 ഓളം ബിസിനസ് സ്‌കൂളുകളാണ് ഇന്ത്യയില്‍ ഉള്ളത്. എന്നാല്‍ എം.ബി.എ. ബിരുദം ലഭിച്ചവരില്‍ ഭൂരിഭാഗവും തൊഴില്‍ രഹിതരാണ്. ജോലിയുള്ളവരില്‍ മിക്കവാറും 10,000 രൂപയില്‍ താഴെ ശമ്പളമുള്ളവരുമാണ്.

എം.ബി.എ. ബിരുദം ലഭിച്ചവരില്‍ 7 ശതമാനം മാത്രമാണ് ഉന്നത തലത്തില്‍ എത്തിയിട്ടുള്ളു എന്നും അസോചത്തിന്റെ വിദ്യാഭ്യാസ കമ്മിറ്റിയുടെ പഠനത്തില്‍ പറയുന്നു. അതും ഐഐഎം മില്‍ ബിരുദം നേടിയവരാണ്. രാജ്യത്ത് ആകമാനം 220 ബിസിനസ് സ്‌കൂളുകള്‍ ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംൂര്‍, അഹമ്മദാബാദ്, ലക്‌നൗ, ഹൈദ്രബാദ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലെ പ്രധാന പഠന സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.

വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമില്ലാത്തതാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കാരണമായത്. ദ്വിവത്സര എം.ബി.എ. പഠിക്കാന്‍ 3 മുതല്‍ 5 വരെ ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ ശമ്പള ഇനത്തില്‍ കിട്ടുന്നത് 10,000 രൂപയില്‍ താഴെയുമാണ്. എന്നാല്‍ ഐ.ഐ.എം. വിദ്യാര്‍ത്ഥികളില്‍ പോലും 15 വര്‍ഷം മുമ്പ് വിദ്യാര്‍ഥികളില്‍ കണ്ടിരുന്ന മികവ് കാണാന്‍ കഴിയുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.