1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2018

സ്വന്തം ലേഖകന്‍: വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മൗനം പാലിച്ച് സുഷമ സ്വരാജ്; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കേന്ദ്ര സഹമന്ത്രിക്കെതിരെ നടപടി ഉണ്ടാവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒഴിഞ്ഞുമാറിയെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.

മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ അക്ബര്‍ ശല്യംചെയ്തിരുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി സഹപ്രവര്‍ത്തകരായ സ്ത്രീകളാണ് മീ ടൂ ക്യാമ്പയിന്റെ ഭാഗമായി രംഗത്തെത്തിയത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എം.ജെ അക്ബര്‍ ഇതുവരെ തയ്യാറായിട്ടില്ല. അദ്ദേഹത്തിനെതിരെ അന്വേഷണം ഉണ്ടാകുമോ എന്നതടക്കമുള്ള ചോദ്യങ്ങളില്‍നിന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒഴിഞ്ഞുമാറിയത്. അതിനിടെ, ആരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

ഗൗരവതരമായ ആരോപണവുമാണ് ഉയര്‍ന്നിട്ടുള്ളതെന്നും കേന്ദ്ര സഹമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി മാധ്യമങ്ങളോട് പറഞ്ഞു. നിശബ്ദത ഒന്നിനും പരിഹാരമല്ലെന്നും കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയും ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി വക്താവ് സംബിത് പത്രയുടെ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

ബോളിവുഡ് താരം നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചതോടെയാണ് ഇന്ത്യയില്‍ മീ ടൂ ക്യാമ്പയിന് തുടക്കം കുറിച്ചത്. മാധ്യമ മേഖലയിലേക്കും മീ ടൂ ക്യാമ്പയിന്‍ കടന്നതോടെ പ്രമുഖ ദേശീയ ദിനപത്രങ്ങളിലെ രണ്ട് പ്രമുഖര്‍ രാജിവെക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എം.ജെ അക്ബറിനെതിരെയും ആരോപണം ഉയര്‍ന്നത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.