1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2020

സ്വന്തം ലേഖകൻ: ലൈംഗികാതിക്രമ കേസിൽ പ്രമുഖ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ (67) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പ്രൊഡക്‌ഷൻ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. 25 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

എന്നാൽ അതിക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന കുറ്റം കോടതി തള്ളി. ആജീവനാന്ത തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്തു ‘മീ ടൂ’ പ്രസ്ഥാനം കത്തിപ്പടർന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു.

ഇരുപത്തിയഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. ശിക്ഷാവിധി അടുത്തമാസം പതിനൊന്നിന് പുറപ്പെടുവിക്കും. പുരുഷന്‍മാര്‍ ലൈംഗിക ഇരകളാക്കിയ സ്ത്രീകളുടെ തുറന്നുപറച്ചിലിന് പ്രേരിപ്പിച്ച മീടു എന്ന പ്രസ്ഥാനത്തിന്‍റെ നാഴികക്കല്ലായിരുന്നു വെയിന്‍സ്റ്റെയ്നെതിരായ കേസുകള്‍.

എന്നാല്‍, ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന ഹോളിവുഡിലെ സൂപ്പര്‍ നിര്‍മാതാവിന്‍റെ വാദത്തെ കോടതി തള്ളി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.