1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2015

സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 400 പേരെ കാണാതായി. ലിബിയയില്‍ നിന്നും ഇറ്റലിയേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുനയായിരുന്ന ബോട്ടില്‍ സഞ്ചരിച്ചിരുന്നവര്‍.

കുടിയേറ്റക്കാരില്‍ 144 പേരെ ഇറ്റാലിയന്‍ തീരസംരക്ഷണസേന സാഹസികമായി രക്ഷപ്പെടുത്തി. സംഘത്തില്‍ ഉണ്ടായിരുന്ന ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആകെ 550 പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നു കരുതുന്നു.

രക്ഷപ്പെടുത്തിയ 144 പേരില്‍ ഭൂരിപക്ഷവും യുവാക്കളാണ്. കൂടാതെ ഏതാനും കുട്ടികളും രക്ഷപ്പെട്ടവരിലുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇറ്റാലിയന്‍ കപ്പലുകളും വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

കാലാവസ്ഥ അനുകൂലമായതോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അനധികൃത കുടിയേറ്റം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 170,000 പേരാണ് മെഡിറ്ററേറിയന്‍ കടല്‍ ഒളിച്ചു കടന്ന് ഇറ്റലിയില്‍ എത്തിയത്. കൂടാതെ 3,500 പേര്‍ കുടിയേറ്റ ശ്രമത്തിനിടെ വിവിധ അപക്കടങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.