1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2019

സ്വന്തം ലേഖകന്‍: ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി മേഗനും ഹാരിയും; ആദ്യത്തെ ഫോളോവറായി പ്രിയങ്ക; ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി രാജകീയ ദമ്പതികള്‍. രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ അരങ്ങേറ്റം കുറിച്ച് സസ്സക്‌സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും. സസ്സക്‌സ് റോയല്‍ എന്ന പേരിട്ടിരിക്കുന്ന അക്കൗണ്ട് ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയിരിക്കുകയാണ്.

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് എന്ന റെക്കോഡ് ഇനി ഇവര്‍ക്ക് സ്വന്തം. മേഗന്റെ അടുത്ത സുഹൃത്തും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയാണ് സസ്സക്‌സ് റോയലിന്റെ ആദ്യത്തെ ഫോളോവര്‍. നാല് ദിവസം മുന്‍പ് തുടങ്ങിയ അക്കൗണ്ടിന് ഇപ്പോള്‍ 42 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അക്കൗണ്ടായ ദ റോയല്‍ ഫാമിലിക്ക് 52 ലക്ഷം ഫോളോവേഴ്‌സാണ് നിലവിലുള്ളത്.

വളരെ കുറച്ച് കാലം കൊണ്ട് മേഗനും ഹാരിയും ദ റോയല്‍ ഫാമിലിയെ മറികടക്കുമെന്നാണ് പ്രവചനങ്ങള്‍. സ്വതന്ത്രമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും ചിത്രങ്ങള്‍ പുറത്ത് വിടുന്നതിനുമെല്ലാം രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് കര്‍ശനമായ വിലക്കുകളുണ്ട്. അതിനാലാണ് ഹാരിയും മേഗനും ചേര്‍ന്ന് പുതിയ അക്കൗണ്ട് തുടങ്ങിയത്. ഹോളിവുഡ് നടിയും മോഡലുമായിരുന്ന മേഗന്‍ ഹാരിയുമായുള്ള വിവാഹത്തിന് ശേഷം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.