1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2016

സ്വന്തം ലേഖകന്‍: കശ്മീര്‍ യുവാക്കളെ ഇളക്കിവിടുന്നത് പാകിസ്താനെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി. താഴ്‌വരയില്‍ സമാധാനം ആഗ്രഹിക്കുന്നവര്‍ക്കൊപ്പം മാത്രമേ താന്‍ നില്‍ക്കൂവെന്ന് അവര്‍ പ്രധാന്മന്ത്രിക്ക് ഉറപ്പു നല്‍കി.

കശ്മീരിലെ യുവാക്കളെ സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ച് ഇറക്കിവിടുന്നത് പാകിസ്താനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പാകിസ്താന്‍ സന്ദര്‍ശിച്ച വേളയില്‍ കശ്മീര്‍ വിഷയം അവര്‍ക്ക് ഉന്നയിക്കാമായിരുന്നു. എന്നാല്‍ ആ സുവര്‍ണ്ണാവസരം അവര്‍ കളഞ്ഞുകുളിക്കുകയാണ് ചെയ്തത്. കശ്മീരില്‍ സമാധാനം പുലരണമോ എന്ന് പാകിസ്താന്‍ വ്യക്തമാക്കേണ്ട സമയമാണിതെന്നും മെഹ്ബൂബ പറഞ്ഞു.

കശ്മീരിലെ നിരപരാധികളായ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വിഘടനവാദി സംഘടനകള്‍ സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടുവരണം. എന്നാല്‍ സമധാനം ആഗ്രിക്കുന്നവരുമായി മാത്രമേ ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുള്ളൂ. താന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് ഏതാനും നാളുകളെ ആയിട്ടുള്ളു. പ്രശ്‌നം പരിഹരിക്കാന്‍ തനിക്ക് ഒരവസരം നല്‍കണമെന്ന് പ്രക്ഷോഭകാരികളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

കശ്മീരില്‍ നടക്കുന്ന രക്തച്ചൊരിച്ചിലില്‍ പ്രധാനമന്ത്രിക്ക് ആശങ്കയുണ്ട്. അവിടെ 95% പേരും സമാധാനം ആഗ്രഹിക്കുന്നുവെന്നും മെഹ്ബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു. കശ്മീരിലേക്കുള്ള സര്‍വകക്ഷി സംഘത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ധാരണയിലെത്താനാണ് സാധ്യത.

പ്രധാനമന്ത്രിയുടെ 7 റേസ് കോഴ്‌സ് റോഡിലെ ഔദ്യോഗിക വസതിയിലെത്തിയാണ് മെഹ്ബൂബ മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീര്‍ സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരില്‍ സമാധാനം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചിരുന്നു. താഴ്‌വരയില്‍ സുരക്ഷാ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നടത്തില്ലെന്നും സിംഗ് വ്യക്തമാക്കി. കശ്മിരിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കാനും തീരുമാനിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.