1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2016

സ്വന്തം ലേഖകന്‍: തെക്കു പടിഞ്ഞാറന്‍ ചൈനയെ പിടിച്ചുകുലുക്കി മെറാന്റി ചുഴലിക്കാറ്റ്, കനത്ത നാശനഷ്ടം, ഒരു ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഷിജിയാംഗ് പ്രവിശ്യയില്‍നിന്നും 63,000 ത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം ഇതുവരെ രൂപപ്പെട്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് മണിക്കൂറില്‍ 185 മൈല്‍ വേഗതയുള്ള മെറാന്റി.

നേരത്തേ, തായ്‌വാനിലുടനീളം മെറാന്റി വന്‍ നാശം വിതച്ചിരുന്നു. തായ്‌വാനിലെ പല പ്രദേശങ്ങളുമായുള്ള വാര്‍ത്താ വിനിമയ ഗതാഗത ബന്ധങ്ങള്‍ പൂര്‍ണമായി നിലക്കുകയും 30 ലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തിരുന്നു. സൂപ്പര്‍ ടൈഫൂ?ണ്‍ വിഭാഗത്തില്‍ പെടുന്ന മെറാന്റി ചുഴലി കൊടുങ്കാറ്റ്? ചൈനയുടെ തെക്ക്? പടിഞ്ഞാറന്‍ തീരത്തെ കീഴ്‌മേല്‍ മറിക്കുമെന്നാണ് പ്രവചനം.

വടക്കു പടിഞ്ഞാറന്‍ പസഫിക്?? മേഖലയില്‍ രൂപപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമ?ത്തെ ചുഴലി കൊടുങ്കാറ്റാണിത്?. 2013 ല്‍ ഫിലിപ്പീന്‍സില്‍ നാശം വിതച്ച ഹയാന്‍ കൊടുങ്കാറ്റിനെക്കാള്‍ അഞ്ചു മൈല്‍ മാത്രമാണ്? ഇതിന്? വേഗത കുറവ്?. കഴിഞ്ഞ 120 വര്‍ഷത്തിനിടെ തായ്?വാന്‍ കണ്ട ഏറ്റവും വേഗതയുള്ള ചുഴലിക്കാറ്റായിരുന്നു മെറാന്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.