1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2018

സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് യുഎസ്; റഷ്യന്‍ സന്ദര്‍ശനത്തിനിടെ തുറന്നടിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍. ഇറാന്‍ ആണവ കരാറില്‍നിന്ന് യു.എസ് പിന്മാറിയതോടെ പശ്ചിമേഷ്യന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുമെന്നും മെര്‍കല്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

റഷ്യയിലെ കരിങ്കടല്‍ നഗരമായ സോചിയിലായിരുന്നു കൂടിക്കാഴ്ച. ഏറെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നതാണീ ആണവ കരാര്‍. യു.എസിന്റെ പിന്മാറ്റത്തോടെ ഇറാന്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്തുമോ എന്ന കാര്യം ആശങ്കജനകമാണ്.

കരാറില്‍നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാന് നിരുപാധിക പിന്തുണ നല്‍കുമെന്നും മെര്‍കല്‍ പ്രഖ്യാപിച്ചു. യുഎസിനെതിരെ റഷ്യയും ജര്‍മനിയും ഒന്നിക്കുന്നതിന്റെ സൂചനയായാണ് മെര്‍കലിന്റെ പ്രസ്താവനയെ നിരീക്ഷകര്‍ കാണുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.