1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2018

സ്വന്തം ലേഖകന്‍: ‘പീഡനത്തിന് ഇരയായതോടെ എല്ലാവരും എന്നെ ഉപേക്ഷിച്ചു,’ ഒറ്റപ്പെട്ട പീഡന ഇരകള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങി മെക്‌സിക്കന്‍ യുവതി. ലാസ് ക്രൂസെസ് എന്ന മെക്‌സിക്കന്‍ നഗരത്തിലെ അബ്രിയാന്ന മൊറാലെസ് എന്ന യുവതിയാണ് തന്നെപോലെ ഒറ്റപ്പെട്ടു പോകുന്നവരെ ചേര്‍ത്തു പിടിക്കാനായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ തുടങ്ങിയത്. ‘പീഡനത്തിന് ഇരയായതോടെ എനിക്കെന്റെ എല്ലാ സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു,’ അബ്രിയാന പറയുന്നു.

മുമ്പ് മിസ് ലാസ്‌ക്രൂസസ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അബ്രിയാന 15 മത്തെ വയസിലാണ് ലൈംഗിക ചൂഷണത്തിന് വിധേയയാകുന്നത്. തന്റെ അനുഭവം വളരെ അടുത്ത സുഹൃത്തുക്കളോട് അബ്രിയാന തുറന്നു പറഞ്ഞു. പക്ഷേ പിന്തുണയ്ക്കുമെന്ന് കരുതിയിരുന്നവര്‍ പോലും മിണ്ടാതെയായി. ഇതോടെ ലൈംഗിക അധിക്രമങ്ങള്‍ക്ക് വിധേയമാകുന്നവര്‍ തന്നെ പോലെ ഒരിക്കലും ഒറ്റപ്പെടരുത് എന്ന ലക്ഷ്യത്തോടെ ദ സെക്ഷ്വല്‍ അസള്‍ട്ട് യൂത്ത് സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക് (എസ്എവൈഎസ്എന്‍) എന്ന പേരില്‍ സപ്പോര്‍ട്ട് നെറ്റ് വര്‍ക്ക് ആരംഭിച്ചു.

അടുത്തിടെ അബ്രിയാന തുടങ്ങിയ വെബ്‌സൈറ്റില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവരുടെ അനുഭവങ്ങളുണ്ട്. അതോടൊപ്പം എങ്ങനെ ജീവിതം തിരിച്ചു പിടിക്കാമെന്നതിനെപറ്റി വിദഗ്ദ്ധരുടെ ലേഖനങ്ങളും. നിയമ സഹായത്തിനുവേണ്ട മാര്‍ഗങ്ങളും വെബ്‌സൈറ്റില്‍ വിശദ്ദീകരിക്കുന്നുണ്ട്. തന്റെ അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുന്നതാണ് തന്റെ ലക്ഷ്യമെന്ന് ഈ പെണ്‍കുട്ടി പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.