1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2016

സ്വന്തം ലേഖകന്‍: മെക്‌സിക്കോയിലെ സഹോദരിമാര്‍ ദാരിദ്രത്തെ തോല്‍പ്പിച്ചത് ഗര്‍ഭപാത്രം വാടകക്കു നല്‍കി, ഒരു വര്‍ഷം സമ്പാദിക്കുന്നത് പത്തു ലക്ഷം രൂപയോളം. മെക്‌സിക്കോയിലെ ടബാസ്‌കോ സംസ്ഥാനത്തെ മിലാഗ്രോസ്, മാര്‍ത്ത, പൗളീന, മരിയ എന്നീ സഹോദരിമാര്‍ നാട്ടിലെയും യുറോപ്പിലെയും സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് വേണ്ടി സ്വന്തം ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുത്ത് പണം സമ്പാദിക്കുന്നത്. കുട്ടികളെ ആവശ്യമുള്ളവര്‍ക്ക് വേണ്ടി പ്രസവിക്കുന്നതിലൂടെ ഇവര്‍ ഒരു വര്‍ഷം എകദേശം പത്തു ലക്ഷം രൂപ സമ്പാദിക്കുന്നു.

പ്രസവം കുടുംബ ബിസിനസാക്കി മാറ്റിയിരിക്കുന്ന ഇവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ആളുകള്‍ക്കും ഒരിക്കലും കുട്ടികളെ സ്വപ്‌നം കാണാന്‍ കഴിയാത്ത സ്വവര്‍ഗ്ഗപങ്കാളികള്‍ക്കും സഹായം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്.

2013 ല്‍ മൂത്ത സഹോദരിയും 30 കാരിയുമായ മിലാഗ്രോസാണ് ബിസിനസ് ആരംഭിച്ചത്. ആദ്യ വാടക ഗര്‍ഭത്തില്‍ നിന്നും രണ്ടു ലക്ഷം മെക്‌സിക്കന്‍ പെസോ കിട്ടിയതോടെയാണ് ബിസിനസ് കൊള്ളാമെന്ന് കുടുംബത്തിന് തോന്നിയത്. പിന്നാലെ 30 കാരി മാര്‍ത്തയും രംഗത്തെത്തി. അതിന് പിന്നാലെ 27 കാരിയായ മൂന്ന് മക്കളുള്ള മൂന്നാമത്തെ സഹോദരി മരിയയും എത്തി. 22 കാരിയായ ഏറ്റവും ഇളയവള്‍ പൗളീന കൂടി ചേര്‍ന്നതോടെ ഇത് കുടുംബ ബിസിനസായി മാറുകയും ചെയ്തു.

വിജയകരമായ ഒരു പ്രസവത്തിന് ഏകദേശം 10 ലക്ഷം രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഒമ്പതു മാസത്തെ ഗര്‍ഭപരിചരണവും ഇതില്‍ ഉള്‍പ്പെടും. മെക്‌സിക്കന്‍ തലസ്ഥാനത്ത് ചെറിയ ജോലി ചെയ്യുന്ന ഇവരുടെ സഹോദരന്‍ 10 വര്‍ഷം കൊണ്ട് സമ്പാദിക്കുന്ന തുകയാണ് ഇവര്‍ ഒരു തവണത്തെ പ്രസവത്തില്‍ നിന്നും നേടുന്നത് എന്നതാണ് രസകരം. മറ്റുള്ളവര്‍ ജോലി ചെയ്ത് സമ്പാദിക്കുന്നതു പോലെയാണ് തങ്ങള്‍ക്കും ഈ ബിസിനസെന്ന് മിലാഗ്രോസ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.