1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2016

സ്വന്തം ലേഖകന്‍: മെക്‌സിക്കോയില്‍ പിതാവ് കൊന്ന വിശുദ്ധ ബാലികയുടെ മൃതദേഹം 300 വര്‍ഷത്തിനു ശേഷം കണ്ണുചിമ്മിയതായി വിശ്വാസികള്‍. ആദ്യ കുര്‍ബാന സ്വീകരിച്ചതിന് അച്ഛന്റെ കുത്തേറ്റു മരിക്കുകയും പിന്നീട് വിശുദ്ധയാക്കപ്പെടുകയും ചെയ്ത സാന്റ ഇന്നസെന്‍ഷ്യ (സെന്റ് ഇന്നസെന്റ്)യുടെ മൃതദേഹമാണ് കണ്ണുചിമ്മിയതായി വാര്‍ത്ത പ്രചരിക്കുന്നത്. ഒരു സഞ്ചാരി ചിത്രീകരിച്ച വീഡിയോയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

മെക്‌സിക്കോയിലെ ഗ്വാദരഹാരയിലെ കത്തീഡ്രലിലാണ് സാന്റ ഇന്നസെന്‍ഷ്യയുടെ മൃതദേഹമുള്ളത്. മെഴുകില്‍ സംസ്‌കരിച്ച് സൂക്ഷിച്ചിട്ടുള്ള നിലയിലാണ് മൃതദേഹം. വീഡിയോ ചിത്രീകരണത്തിനിടയില്‍ ക്യാമറയിലേക്ക് നോക്കി വിശുദ്ധ ബാലിക കണ്ണുചിമ്മുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവം പുറത്തറിഞ്ഞതോടെ, കത്തീഡ്രലിലേക്ക് വിശ്വാസികള്‍ പ്രവഹിക്കുകയാണ്. യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോ കാണാനും ലക്ഷങ്ങളെത്തുന്നു. ഇതിനകം ആറു ലക്ഷം പേരാണ് ഇതുകണ്ടത്. കണ്ണുചിമ്മിയെന്നത് വിശ്വാസിയുടെ തോന്നല്‍ മാത്രമാണെന്ന് വാദിക്കുന്നവരുമുണ്ട്. നിലവാരം കുറഞ്ഞ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളായതിനാല്‍ ഇത് വിശ്വാസയോഗ്യമല്ല എന്നാണ് കൂടുതല്‍ പേരും ചൂണ്ടിക്കാണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.