1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2018

സ്വന്തം ലേഖകന്‍: മെക്‌സിക്കോ വിമാനാപകടം; കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് 103 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. എയ്‌റോ മെക്‌സിക്കോയുടെ വിമാനമാണ് മെക്‌സിക്കോയിലെ ദുരങ്കോയില്‍ തീപിടിച്ച് തകര്‍ന്നു വീണത്. യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെടുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനം മുഴുവനായും കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം രക്ഷപ്പെട്ടെങ്കിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. 97 യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെക്‌സിക്കോ സിറ്റിയിലേക്കു പോയ എംബ്രെയര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മുഴുവന്‍ യാത്രക്കാരുമായാണ് വിമാനം യാത്ര തിരിച്ചത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ ശക്തമായ കാറ്റില്‍പ്പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കനത്ത കാറ്റും ആലിപ്പഴ വീഴ്ചയും ആവാം അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരെ വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. നിലത്തിറക്കിയ ഉടന്‍ തന്നെ വിമാനം കത്തിയമരുകയും ചെയ്തു. വിമാനം ചാരമാകുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.