1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2018

സ്വന്തം ലേഖകന്‍: 2018 ഇന്ത്യയുടെ വര്‍ഷം; വളര്‍ച്ചാ നിരക്കില്‍ ചൈനയെ മറികടക്കുമെന്ന് ഐഎംഎഫ്. 2018ല്‍ 7.4 ശതമാനം വളര്‍ച്ചയാണു ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. 6.8 ശതമാനം വളര്‍ച്ച നേടുന്ന ചൈനയെ ഇന്ത്യ മറികടക്കുന്നതു 2018ല്‍ കാണാമെന്നും ഐഎംഎഫ് പറയുന്നു.

കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവ ഏല്‍പ്പിച്ച തിരിച്ചടിയില്‍നിന്നു രാജ്യം കരകയറും. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് (ഡബ്ല്യുഇഒ) ഇന്ത്യയുടെ വളര്‍ച്ച പ്രവചിക്കുന്നത്. 2019ല്‍ ഇന്ത്യയുടെ വളര്‍ച്ച പിന്നെയും കുതിച്ച് 7.8 ശതമാനമാകും.

ഇതേ കാലയളവില്‍ ചൈനയുടെ വളര്‍ച്ച കുറഞ്ഞു 2019ല്‍ 6.4 ശതമാനമാകും. മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വന്‍ വളര്‍ച്ചാസാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. ചൈനയില്‍ വളര്‍ച്ച മന്ദഗതിയിലാണെങ്കില്‍ ഇന്ത്യ കുതിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളിലെ പരിഷ്‌കാരങ്ങള്‍, നിക്ഷേപത്തിനുള്ള അവസരം വര്‍ധിക്കുന്നത് തുടങ്ങിയവയും പരിഷ്‌കരണ നടപടികളും ഇന്ത്യയുടെ സാധ്യത കൂട്ടുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.