1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 ന്റെ പൈലറ്റ് സംശയത്തിന്റെ നിഴലില്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ് തകര്‍ന്നുവെന്ന് കരുതുന്ന മലേഷ്യന്‍ വിമാനം എം.എച്ച് 370 സഞ്ചരിച്ച അതേ പാതയില്‍ ഒരാഴ്ച മുമ്പ് പൈലറ്റ് സഞ്ചരിച്ചതായി തെളിഞ്ഞു.

53കാരനായ പൈലറ്റ് സഹരിയ അഹമ്മദ് ഷാ വിമാനം പറപ്പിക്കാന്‍ പഠിപ്പിക്കുന്ന യന്ത്രം (ഫൈ്‌ളറ്റ് സിമുലേറ്റര്‍) ഉപയോഗിച്ചാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗങ്ങളിലത്തെിയതെന്ന് ന്യൂയോര്‍ക് മാഗസിനാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന മലേഷ്യന്‍ പൊലീസിന്റെ പക്കല്‍നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്‌ലൈറ്റ് സിമുലേറ്ററിന്റെ ഹാര്‍ഡ് ഡ്രൈവില്‍നിന്ന് സഹരിയ ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എം.എച്ച് 370 കാണാതായതിന് 900 മൈല്‍ (1450 കി.മീ) അകലെയാണ് ഫ്‌ലൈറ്റ് സിമുലേറ്റര്‍ യാത്ര അവസാനിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

239 പേരുമായി ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്ക് പോയ എം.എച്ച് 370 വിമാനം 2014 മാര്‍ച്ച് എട്ടിനാണ് കാണാതായത്. മലേഷ്യന്‍ പ്രതിപക്ഷ കക്ഷിയെ പിന്തുണക്കുന്ന സഹരിയ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീമിന് തടവുശിക്ഷ വിധിച്ചുവെന്ന വാര്‍ത്തയില്‍ അസ്വസ്ഥനായിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.