1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2019

സ്വന്തം ലേഖകന്‍: ലോക പ്രശസ്ത പോണ്‍ താരമാണ് മിയ ഖലീഫ. ബിരുദ പഠനത്തിന് ശേഷം 2014 ലാണ് മിയ പോണ്‍ വ്യവസായത്തിലെ സൂപ്പര്‍ താരമായി മാറുന്നത്. വളരെ പെട്ടന്ന് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മിയ കാലതാമസമില്ലാതെ കരിയര്‍ അവസാനിപ്പിച്ചു. സിനിമയില്‍ നിന്ന് താന്‍ ഇതുവരെ സമ്പാദിച്ചത് 8 ലക്ഷം രൂപ മാത്രമാണെ് പറയുകയാണ് മിയ ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് മിയയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ മിയ പറയുന്നത് ആരാധകരില്‍ പലരും വിശ്വസിച്ചിട്ടില്ല. 2015 ലാണ് മിയ കരിയര്‍ അവസാനിപ്പിച്ചത്. മിയ പോണ്‍ സിനിമ വിട്ട് അഞ്ചു വര്‍ഷം തികയാന്‍ പോകുമ്പോഴും റാങ്കില്‍ അവരുടെ സ്ഥാനം മുന്‍നിരയില്‍ തന്നെ. പ്രതിഫലം ഇത്ര കുറവായിരുന്നുവെങ്കില്‍ എന്തിനാണ് ഇത്തരം സിനിമകളില്‍ അഭിനയിച്ചതെന്ന് ആരാധകര്‍ ചോദിക്കുന്നു.

മിയയുടെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

ഞാന്‍ ഇപ്പോഴും പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നുവെന്നാണ് പലരുംകരുതുന്നത്. അതുപോലെ ഞാന്‍ സമ്പാദിക്കുന്നത് കോടികളാണെന്നും. എന്നാല്‍ സത്യമതല്ല, ഞാന്‍ ആകെ സമ്പാദിച്ചത് വെറും എട്ടു ലക്ഷം രൂപയാണ്.

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ എനിക്ക് വല്ലാത്തൊരു അനുഭവമുണ്ടായി. പ്രേക്ഷകര്‍ക്ക് ഞാനുമായി സംവദിക്കാനുള്ള അവസരം അവര്‍ അവിടെ ഒരുക്കി കൊടുത്തിരുന്നു. എന്നെ വിളിച്ചവരില്‍ ഭൂരിഭാഗവും അശ്ലീലമാണ് സംസാരിച്ചത്. എനിക്കും അഭിമാനമുണ്ട്, എന്റെ ഭൂതകാലം എന്തായിരുന്നുവെന്ന് എനിക്ക് നല്ല ധാരണയുമുണ്ട്.

ലെബനനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സമയത്ത് താന്‍ കടുത്ത പ്രതിസന്ധികള്‍ അനുഭവിച്ചുവെന്നും മിയ അഭിമുഖത്തില്‍ പറഞ്ഞു.2001 ലാണ് ഞാനും കുടുംബവും അമേരിക്കയിലേക്ക് വരുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരവാദികള്‍ തകര്‍ത്ത സമയമായിരുന്നു അത്. സ്‌കൂളില്‍ പലരും എന്നെ തീവ്രവാദിയെന്ന് വിളിച്ചു. അതെന്നില്‍ കടുത്ത വിഷമമുണ്ടാക്കി.

ഹിജാബ് ധരിച്ച എന്റെ വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ ഐ. എസില്‍ നിന്നും എനിക്ക് നേരേ ഭീഷണികള്‍ ഉയര്‍ന്നു. എന്റെ തലവെട്ടി മാറ്റിയ തരത്തില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. അടുത്ത ഇര ഞാനായിരിക്കും എന്ന് അവര്‍ പ്രഖ്യാപിച്ചു. ഭയം കാരണം രണ്ടാഴ്ച ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല മിയ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല