TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2018

സ്വന്തം ലേഖകന്‍: മൈക്കിള്‍ ചുഴലിക്കാറ്റ്; ഫ്‌ലോറിഡയില്‍ വ്യാപക നാശനഷ്ടം; രണ്ടു പേര്‍ മരിച്ചു; യുഎസിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വിനാശകാരിയായ ചുഴലിക്കാറ്റ്. പതിനൊന്നുകാരി ഉള്‍പ്പെടെ രണ്ടു പേരാണ് ഇതുവരെ മരിച്ചത്. കനത്ത മഴയില്‍ തീരമേഖലയിലെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി പല സ്ഥലങ്ങളിലും ഗതാഗതം അസാധ്യമായി. ശക്തി ക്ഷയിച്ച കാറ്റ് നോര്‍ത്ത്, സൗത്ത് കരോളൈന സംസ്ഥാനങ്ങളിലേക്കു നീങ്ങി.

ബുധനാഴ്ച ഉച്ചയ്ക്കാണ് മൈക്കിള്‍ ഫ്‌ളോറിഡയില്‍ വീശിയത്. ചൊവ്വാഴ്ച കാറ്റഗറി2ല്‍ ആയിരുന്ന കൊടുങ്കാറ്റ് ബുധനാഴ്ച ആയപ്പോഴേക്കും ഏറ്റവും ശക്തിയേറിയ കാറ്റഗറി5ലേക്ക് ഉയര്‍ന്നു. മെക്‌സിക്കോ ഉള്‍ക്കടലില്‍ അസാധാരണമാംവിധം വെള്ളത്തിനു ചൂടുപിടിച്ചതാണ് കൊടുങ്കാറ്റിന്റെ ശക്തി കൂട്ടിയത്. 1935ല്‍ ഫ്‌ളോറിഡയില്‍ വീശിയ പേരിടാത്ത ചുഴലിയും 1969ല്‍ മിസിസിപ്പിയില്‍ അടിച്ച കാമിലുമാണ് ഇതിനുമുന്പ് അമേരിക്ക നേരിട്ട ശക്തിയേറിയ കൊടുങ്കാറ്റുകള്‍.

മൈക്കിള്‍ ഫ്‌റോളിഡയില്‍ വീശിയപ്പോള്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലേക്കു താണിരുന്നു. തുടര്‍ന്ന് കാറ്റഗറി2ലേക്കും താണു. ഗാഡ്‌സന്‍ കൗണ്ടിയില്‍ മരം വീണ് ഒരു പുരുഷനും സെമിനോള്‍ കൗണ്ടിയില്‍ മൊബൈല്‍ വീട് തകര്‍ന്ന് പെണ്‍കുട്ടിയും മരിച്ചതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മേഖലകളില്‍ എത്തിച്ചേര്‍ന്നാലേ നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമാകൂ. തീരപ്രദേശങ്ങളില്‍ രണ്ടര മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായി.

കനത്ത മഴ നിരവധി ഭവനങ്ങളെ വെള്ളത്തില്‍ മുക്കി. ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് അവഗണിച്ചവര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്ക ശക്തമാണ്. മൂന്നേമുക്കാല്‍ ലക്ഷം പേരോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതെങ്കിലും ധാരാളം പേര്‍ മുന്നറിയിപ്പ് അവഗണിച്ചത് അധികൃതര്‍ക്ക് തലവേദനയായി. അമേരിക്കയിലെത്തുംമുന്പ് ഹോണ്ടുറാസ്, നിക്കരാഗ്വ, എല്‍സാല്‍വദോര്‍ എന്നിവിടങ്ങളില്‍ വീശിയടിച്ച മൈക്കിള്‍ 13 പേരുടെ ജീവനെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

നോ ഡീല്‍ ബ്രെക്‌സിറ്റിന് തയ്യാറായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി തെരേസാ മേയ് സര്‍ക്കാര്‍; ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ കൂടുതല്‍ ആശ്രയിക്കുക യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റ ജോലിക്കാരെയെന്ന് സൂചന; കുടിയേറ്റ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല
വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല
പ്രണയിനിയെ തേടി അതിര്‍ത്തി കടന്ന് പാക് ജയിലായി; ഹാമിദ് അന്‍സാരിക്ക് ആറ് വര്‍ഷത്തിന് ശേഷം മോചനം
പ്രണയിനിയെ തേടി അതിര്‍ത്തി കടന്ന് പാക് ജയിലായി; ഹാമിദ് അന്‍സാരിക്ക് ആറ് വര്‍ഷത്തിന് ശേഷം മോചനം
മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു; നവ നാസി ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി
മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു; നവ നാസി ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി
’20 യുവതികളെ പീഡിപ്പിച്ച് വെര്‍ജീനിയയെ വിറപ്പിച്ച ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ ഞാനാണ്‍’ സ്വകാര്യ നിമിഷത്തില്‍ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തല്‍ വിവാഹമോചന ശേഷം പുറത്തുവിട്ട് ഭാര്യ; പതിറ്റാണ്ടുകള്‍ക്കു ശേഷം കുറ്റവാളി പിടിയില്‍

കെഎസ്ആര്‍ടിസി യേയും യാത്രക്കാരേയും വലച്ച് എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; പ്രതിസന്ധി രൂക്ഷമാകുന്നു. എംപാനല്‍ ജീവനക്കാര്‍ സുപ്രീം കോടതിയിലേക്ക്; ഇന്ന് ലോംഗ് മാര്‍ച്ച്
കെഎസ്ആര്‍ടിസി യേയും യാത്രക്കാരേയും വലച്ച് എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; പ്രതിസന്ധി രൂക്ഷമാകുന്നു. എംപാനല്‍ ജീവനക്കാര്‍ സുപ്രീം കോടതിയിലേക്ക്; ഇന്ന് ലോംഗ് മാര്‍ച്ച്
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളി
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളി
ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക
ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക
സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി
More Stories..