1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2016

സ്വന്തം ലേഖകന്‍: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്‍ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം. ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ് ഇനിനെ 26.2 ബില്യന്‍ ഡോളറിനാണ് (എകദേശം 1.74 ലക്ഷം കോടി രൂപ)ടെക്‌നോളജി ഭീമന്മാരായ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. മൈക്രോസോഫ്റ്റിന്റേയും ലിങ്ക്ഡ് ഇനിന്റേയും ബോര്‍ഡുകള്‍ ഏറ്റെടുക്കലിന് അംഗീകാരം നല്‍കി.

ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്. മൈക്രോസോഫ്റ്റ് ഏറ്റെടുത്താലും ലിങ്ക്ഡ് ഇന്‍ തലപ്പത്ത് മാറ്റം വരില്ല. ജെഫ് വെയ്‌നര്‍ ലിങ്ക്ഡ് ഇന്‍ സി ഇ ഒ ആയി തുടരും. ലിങ്ക്ഡ് ഇന്‍ ബ്രാന്‍ഡും അതേപടി നിലനിര്‍ത്തും. എന്റര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് സ്വന്തമാക്കുന്നത്.

433 മില്യന്‍ ഉപയോക്താക്കള്‍ ഉള്ള ലിങ്ക്ഡ് ഇന്‍ നിലവിലുള്ള ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പ്രൊഫഷണലുകാണ് ലിങ്ക്ഡ് ഇന്‍ ഉപയോഗിക്കുന്നത്. 10.65 കോടി അംഗങ്ങള്‍ സജീവമായി ലിങ്ക്ഡ് ഇന്‍ ഉപയോഗിക്കുന്നതായാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.