1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2018

സ്വന്തം ലേഖകന്‍: യുഎസില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച; ഡെമോക്രാറ്റുകളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പതിനായിരം വ്യാജ അക്കൗണ്ടുകളുടെ തലയരിഞ്ഞ് ട്വിറ്റര്‍. പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കു വോട്ടു കുറയ്ക്കാനുള്ള പ്രചാരണം ഈ അക്കൗണ്ടുകളിലൂടെ നടത്തിയതായി കണ്ടതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടെയാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടത്. വ്യാജ അക്കൗണ്ടുകളുടെ ഉറവിടം പുറത്തുവിട്ടിട്ടില്ല.

ഉദാര മനോഭാവമുള്ള പുരുഷവോട്ടര്‍മാരെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കണമെന്ന സന്ദേശമാണ് അക്കൗണ്ടുകളിലൂടെ നല്കിയത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിനായി റഷ്യ ഇടപെട്ടുവെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ സോഷ്യല്‍മീഡിയകളിലെ നിരവധി അക്കൗണ്ടുകള്‍ നീക്കംചെയ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പു നടപടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി നീക്കം ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ഈ വര്‍ഷം ആദ്യംതന്നെ ട്വിറ്ററിനോടും ഫേസ്ബുക്കിനോടും ആവശ്യപ്പെട്ടിരുന്നു. 39 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍പദവി, സെനറ്റിലെ 35 സീറ്റുകള്‍, ജനപ്രതിനിധിസഭയിലെ 435 സീറ്റുകള്‍ എന്നിവിടങ്ങളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇതുവരെയുള്ള ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പുഫലമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.