1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2018

സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയില്‍ കഞ്ചാവ് വ്യാപാരം നടത്താന്‍ ഒരുങ്ങി ഇടിക്കൂട്ടിലെ രാജാവ് മൈക്ക് ടൈസണ്‍. കാലിഫോര്‍ണിയയില്‍ കഞ്ചാവ് വ്യാപാരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ടൈസണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഞ്ചാവ് കൃഷി ചെയ്യുന്നത് ചികിത്സാവശ്യങ്ങള്‍ക്കായത് കൊണ്ട് സര്‍കാറിന്റെ പിന്തുണയും ടൈസണുണ്ട്. കാലിഫോര്‍ണിയ നഗരത്തില്‍ ഒരു കഞ്ചാവ് റിസോര്‍ട്ട് പണിയാനുള്ള പ്രാഥമിക കാര്യങ്ങളിലാണ് ടൈസണും പങ്കാളികളും.

ടൈസന്റെ കഞ്ചാവ് കൃഷിയെ പ്രകീര്‍ത്തിച്ച് കാലിഫോര്‍ണിയ മേയര്‍ ജെന്നിഫര്‍ വുഡ് രംഗത്തെത്തി. പദ്ധതിയിലൂടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ലഭ്യമാക്കാമെന്നും. ഇതിലൂടെ ഒരുപാട് പേര്‍ക്ക് ജോലിയും വരുമാനവും ലഭിക്കുമെന്നും മേയര്‍ പറഞ്ഞു.

നേരത്തെ കഞ്ചാവ് ഉപഭോഗം കാലിഫോര്‍ണിയ നഗരത്തില്‍ നിയമ വിധേയമാക്കിയിരുന്നു. എന്നാല്‍ എല്ലാ നഗരങ്ങളിലും ഈ വിട്ടുവീഴ്ച്ചയില്ല. ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളില്‍ കഞ്ചാവ് കൈവശം വെക്കുന്നതടക്കം ഫെഡറല്‍ കുറ്റമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.