1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2016

സ്വന്തം ലേഖകന്‍: കോടീശ്വരനായ ഭര്‍ത്താവിന്റെ മരണം 22 കാരിയായ സൗദി സ്വദേശിനിയെ കോടീശ്വരിയാക്കി. ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതിതാണ് 22 കാരിയുടെ ഭാഗ്യരേഖ മാറ്റി വരച്ചത്. യുവതിക്ക് 67 മില്യണ്‍ പണമായും ഒപ്പം ഒരു വില്ലയും ലഭിച്ചു. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്.

ഇയാളുടെ മരണ ശേഷമാണ് വീട്ടുകാര്‍ പോലും വിവാഹത്തിന്റെ കാര്യം അറിഞ്ഞത്. ഇസ്ലാമിക നിയമപ്രകാരം ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ പെണ്‍കുട്ടിക്ക് അവകാശപ്പെട്ടതാണ്. ഇതോടെ സ്വത്തുക്കള്‍ മുഴുവന്‍ പെണ്‍കുട്ടിയുടെ പേരിലായി. കോടിക്കണക്കിന് വരുന്ന സ്വത്തില്‍ വീട്ടുകാര്‍ക്കും അവകാശമുണ്ടെന്നും വിവാഹത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ വാദിച്ചുവെങ്കിലും യുവതിക്ക് സ്വത്തുക്കള്‍ കൈാറുന്നത് തടയാന്‍ കോടതി തയ്യാറായില്ല.

സംഭവത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേമസയം വിവാഹത്തിന് ദൃക്‌സാക്ഷിയായ സഹോദരനെയും സുഹൃത്തിനെയും കോടതിയില്‍ ഹാജരാക്കി കേസുമായി മുന്നോട്ട് പോകാനാണ് പെണ്‍കുട്ടിയുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.