1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2016

സ്വന്തം ലേഖകന്‍: ആന്‍ഡമാന്‍ കടലിന്റെ അടിത്തട്ടില്‍ അപൂര്‍വധാതു നിക്ഷേപം കണ്ടെത്തി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരാണ് കണ്ടത്തലിന് പിന്നില്‍. റിമോട്‌ലി ഓപ്പറേഷണല്‍ വെഹിക്കിള്‍ ഉപയോഗിച്ചായിരുന്നു 1000 മീറ്റര്‍ ആഴത്തിലെ പരിശോധന. ലാന്തനം സീറിയം നിയോഡീമിയം തുടങ്ങിയ അപൂര്‍വ ലോഹങ്ങളുടെ സ്രോതസായ അയണ്‍ മാംഗനീസ് പാളികളാണ് പര്യവേക്ഷണ സംഘം തിരിച്ചറിഞ്ഞത്.

ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സമുദ്രരത്‌നാകര്‍ എന്ന പര്യവേക്ഷണ കപ്പല്‍ നടത്തിയ പരീക്ഷണങ്ങളിലാണ് അപൂര്‍വ ധാതു നിക്ഷേപം കണ്ടെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലടക്കം വന്‍ വ്യാവസായിക പ്രാധാന്യമുള്ളതാണ് ലാന്തനം സീറിയം തുടങ്ങിയ ലോഹങ്ങള്‍.

ലോകം ഉറ്റുനോക്കുന്ന ഹരിത സാങ്കേതിക വിദ്യയിലും ഇവ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ജിയോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ അയണ്‍ മാംഗനീസ് പാളികളില്‍ എത്രത്തോളം ലോഹനിക്ഷേപം ഉണ്ടെന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്.

പൊന്നാനി സ്വദേശിയും ജിയോളജിക്കല്‍ സര്‍വേയിലെ ഡയറക്ടറുമായ എസി ദിനേശിന്റെ നേതൃത്വത്തിലായിരുന്ന സംഘം പര്യവേക്ഷണം നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.