1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2016

സ്വന്തം ലേഖകന്‍: ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം മിര്‍സിയയുടെ ട്രെയിലര്‍ പുറത്ത്, സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. ഭാഗ് മില്‍ക്കാ ഭാഗ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാകേഷ് ഓംപ്രകാശ് മെഹ്‌റ ഒരുക്കുന്ന മിര്‍സിയ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷ്‌വര്‍ധന്‍ കപൂര്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ കിംഗ് ഫിഷര്‍ കലണ്ടര്‍ മോഡലായിരുന്ന സയാമി ഖേര്‍ ആണ് ചിത്രത്തില്‍ നായിക. മിര്‍സയുടെയും സാഹിബയുടേയും ഇതിഹാസ പ്രണയകഥയാണ് സിനിമയുടെ ഇതിവൃത്തം. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രീകരണമെല്ലാം വളരെ രഹസ്യമായാണ് നടത്തിയത്. മാത്രമല്ല ലൊക്കേഷന്‍ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടിരുന്നില്ല. ശങ്കര്‍ എഹ്‌സാന്‍ ലോയ് സംഗീതം നല്‍കുന്ന ചിത്രം ഒക്ടോബര്‍ ഏഴിനു തീയേറ്ററുകളിലെത്തും. രംഗ് ദെ ബസന്തി, ഡെല്‍ഹി 6 തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ പുതിയ ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.