1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2016

സ്വന്തം ലേഖകന്‍: കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയനില്‍ കണ്ടെത്തി. കഴിഞ്ഞ മാസം കാണാതായ ഈജിപ്ത് എയര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ പല ഭാഗത്തുനിന്നാണ് അവശഷ്ടങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയത്. പരീസില്‍ നിന്ന് കെയ്‌റോയിലേക്ക് 66 യാത്രക്കാരുമായി പുറപ്പെട്ട എം.എസ്804 എയര്‍ ബസ് എ.320 വിമാനം മെയ് 19 ന് നടുക്കടലിനു മുകളില്‍ അപ്രത്യക്ഷമാകുയായിരുന്നു.

ഗ്രീക്കിനും ഈജിപ്തിനും മധ്യേ എത്തിയപ്പോഴാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. അപായ സൂചനയൊന്നും വിമാനത്തില്‍ നിന്ന് ലഭിച്ചിരുന്നുമില്ല. എന്നാല്‍ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് പുക ഉയര്‍ന്നതായി സൂചന ലഭിച്ചിരുന്നു. അപകടകാരണം അജ്ഞാതമാണ്. ഭീകരാക്രമണ സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും ദുരന്തത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാങ്കേതിക തകരാറാണ് കാരണമെന്ന നിഗമനത്തിലാണ് അധികൃതര്‍. ശുചിമുറിയില്‍ പുക കണ്ടെത്തിയത് പരിശോധിക്കാന്‍ വിദഗ്ധരെ നിയോഗിച്ചുവെന്ന അറിയിപ്പിന് പിന്നാലൊണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത് എന്നതാണ് ഇതിനു കാരണം.

ഈജിപ്ത്യന്‍ നഗരമായ അലക്‌സാണ്‍ട്രിയയ്ക്ക് 290 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പിലാണ് ഏതാനും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആഴക്കടലില്‍ പരിശോധിക്കാന്‍ ശേഷിയുള്ള അത്യാധുനിക കപ്പലിന്റെ സഹായത്തോടെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടലിന്റെ അടിത്തട്ടില്‍ വിശദമായ പരിശോധന നടത്തും. ലഭ്യമായ അവശിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തിന്റെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.