1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2018

സ്വന്തം ലേഖകന്‍: ‘മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു,’ വനിതാ താരത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍; വനിതാ ക്രിക്കറ്റില്‍ തമ്മിലടി രൂക്ഷം. മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകനും മുന്‍ താരവുമായ രമേശ് പൊവാര്‍ രംഗത്ത്. ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിലിനുള്ള ടീമില്‍ നിന്ന് മുതിര്‍ന്ന താരവും മുന്‍ നായികയുമായ മിതാലി രാജിനെ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു.

തുടര്‍ന്ന് ബിസിസിഐയ്‌ക്കെഴുതിയ കത്തില്‍ പൊവാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ മിതാലി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊവാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മിതാലിയുമായി അകല്‍ച്ചുണ്ടായിരുന്നെന്നും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നു മിതാലിയെന്നും പൊവാര്‍ മറുപടി നല്‍കി. ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും ജി.എം സബാ കരീമും വിളിച്ച യോഗത്തിലായിരുന്നു പൊവാര്‍ വിശദീകരണം നല്‍കിയത്.

ഇരുവരും നേരത്തെ ട്വന്റി20 നായിക ഹര്‍മന്‍പ്രീത് കൗറുമായും മിതാലിയുമായും സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊവാറിനെ വിശദീകരണത്തിനായി വിളിപ്പിച്ചത്. ഒട്ടും താത്പര്യമില്ലാതെയാണ് മിതാലി പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. മിതാലിയുമായുള്ള എന്റെ പെരുമാറ്റത്തില്‍ വേര്‍തിരിവുണ്ടായിരുന്നു. പൊവാര്‍ കുറ്റസമ്മതം നടത്തി. അതേസമയം ടീമില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയായിരുന്നുവെന്നും പൊവാര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.