1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2018

സ്വന്തം ലേഖകന്‍: ക്യൂബന്‍ ജനതയ്ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഒരു ചെറിയ വിഭാഗത്തിനാണ് ആരംഭഘട്ടത്തില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക. ഈ വര്‍ഷം അവസാനത്തോടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുമെന്നും ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചു. 3 ജി സംവിധാനമാണ് ക്യൂബയില്‍ നിലവിലുള്ളത്.

ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കുന്നത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും സമ്പദ്ഘടനക്ക് കരുത്ത് പകരാനും ഉപകരിക്കുമെന്ന് പ്രസിഡന്റ് മിഗുല്‍ ഡയസ് കാനല്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുന്നതോടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുമേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നീയന്ത്രണം നീങ്ങുമെന്നാണ് വിലയിരുത്തലുകള്‍. ക്യൂബയിലെ ചില കമ്പനികള്‍ക്കും വിദേശ എംബസികള്‍ക്കും ഡിസംബര്‍ മുതല്‍ മൊബൈല്‍ ഡാറ്റാ പ്ലാനുകള്‍ എടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

പതിറ്റാണ്ടുകളായ അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് പോലുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ രാജ്യം ബഹുദൂരം പിന്നിലാണ്. 2013 വരെ ക്യൂബയിലെ വലിയ ഹോട്ടലുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് സംവിധാനം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്റര്‍നെറ്റ് സംവിധാനം കൂടുതല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ സൈബര്‍ കഫേകളും വൈഫൈ സ്‌പോട്ടുകളും വീടുകളിലെ ഇന്റര്‍നെറ്റ് സൗകര്യവും നടപ്പാക്കുന്നുണ്ട്.

2020ഓടെ രാജ്യത്തെ പകുതി വീടുകളിലും 60 ശതമാനം മൊബൈല്‍ ഫോണുകളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 11,000 വീടുകളില്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.