1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2017

സ്വന്തം ലേഖകന്‍: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിം കാര്‍ഡുകളുടെ ആയുസ് 2018 ഫെബ്രുവരി വരെ മാത്രം. അടുത്ത വര്‍ഷം ഫെബ്രുവരിക്കു ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി പുറത്തിറക്കിയത്.ഒരു വര്‍ഷത്തിനകം ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നല്‍കിയ നിര്‍ദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്.

മൊബൈല്‍ കമ്പനികള്‍ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ യു.ഐ.ഡി.എ.ഐക്ക് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത്തരം വിവരങ്ങള്‍ മൊബൈല്‍ സേവന ദാതാവ് ശേഖരിച്ചാല്‍ അത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ആധാര്‍ ആക്ട് അനുസരിച്ചായിരിക്കും ശിക്ഷ ലഭിക്കുക.

കുറ്റവാളികള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവന ദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.