1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2019

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ബഹ്‌റൈനിലെത്തി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെത്തിയത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ മോദിയെ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്‌റൈന്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ചയും നടത്തി. ഇന്ത്യയും ബഹ്‌റൈനുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

‘ഇന്ത്യയിലുള്ള നിങ്ങളുടെ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോള്‍ അവര്‍ പറയാറില്ലേ രാജ്യത്ത് എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടെന്ന്. നിങ്ങള്‍ക്കും അങ്ങനെ തോന്നുന്നില്ലേ? ഇന്ത്യയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി നിങ്ങള്‍ക്കും തോന്നുന്നില്ലേ? ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ? രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടോ ഇല്ലേ?’നരേന്ദ്ര മോദി ബഹ്‌റിനിലെ ഇന്ത്യക്കാരോട് ചോദിച്ചു.

ഞായറാഴ്ച രാവിലെ മനാമ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ 200ാം വാര്‍ഷികോത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പ്രധാനമന്ത്രി സംബന്ധിക്കും. തുടര്‍ന്ന് ശനിയാഴ്ച യു.എ.ഇ.യില്‍ അവതരിപ്പിച്ച റൂപേ കാര്‍ഡ് ബഹ്‌റൈനിലും പ്രകാശനം ചെയ്യും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.