1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2015

യൂറോപ്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്‌ഞ്ചെലാ മെര്‍ക്കല്‍ അപമാനിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെച്ച് ഹസ്തദാനത്തിനായി മോഡി കൈ നീട്ടിയപ്പോള്‍ മെര്‍ക്കല്‍ അത് നിരസിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍, തികച്ചും അതിശയോക്തി കലര്‍ന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്ന് ഒറ്റ ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ മനസ്സിലാകും. അതിനു പോലും മുതിരാതെയാണ് ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ ഉപയയോക്താക്കള്‍ നുണപ്രചാരണം നടത്തുന്നത്.

ഹസ്തദാനത്തിനായി കൈനീട്ടിയ മോഡിയോട് സ്‌റ്റേജിന്റെ മധ്യത്തിലായി സ്ഥാപിച്ചിരിക്കുന്ന ഇരുരാജ്യങ്ങളുടെയും പതാകയ്ക്ക് മുന്നില്‍നിന്ന് ഹസ്തദാനം ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് എയ്‌ഞ്ചെലാ മെര്‍ക്ക്ല്‍ കൂട്ടിക്കൊണ്ടു പോയി അവിടെ വെച്ച് ഹസ്തദാനം ചെയ്യുകയായിരുന്നു. എന്നാല്‍ നരേന്ദ്ര മോഡിയെയും ഇന്ത്യയെയും ഇകഴ്ത്തി കാണിക്കാന്‍ താല്‍പര്യമുള്ള സ്ഥാപിത താല്‍പര്യക്കാരായ ഇതര രാജ്യക്കാര്‍ വീഡിയോ എഡിറ്റ് ചെയ്ത് അവര്‍ക്ക് ആവശ്യമുള്ളത്രയും മാത്രം ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചു.

മോഡിയുടെ ഹസ്തദാനത്തിന് എയ്‌ഞ്ചെലാ മെര്‍ക്കല്‍ മറുപടി നല്‍കാത്തത് മാത്രമാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അതിന്റെ ബാക്കി എന്ത് സംഭവിച്ചു എന്ന് വീഡിയോയില്‍ ഇല്ല. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ശരിയായ വീഡിയോ കണ്ടപ്പോള്‍ മാത്രമാണ് ഇന്ത്യയിലുള്ള പലര്‍ക്കും ഇതിന്റെ അബദ്ധം മനസ്സിലായത്.

കേരളത്തിലെ ഉള്‍പ്പെടെ ചില മാധ്യമങ്ങള്‍ മോഡിയെ എയ്‌ഞ്ചെലാ മെര്‍ക്കല്‍ അപമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. അമളി തിരിച്ചറിഞ്ഞ പല മാധ്യമങ്ങളും ഇപ്പോള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്.

ഫെയിസ്ബു

ക്കില്‍ പ്രചരിക്കുന്ന വീഡിയോ

 

ശരിയായ വീഡിയോ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.