1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2017

സ്വന്തം ലേഖകന്‍: റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള വംശീയ അതിക്രമങ്ങള്‍ കത്തിപ്പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മറില്‍.ഔദ്യോഗിക സന്ദര്‍ശനത്തിനായി മ്യന്‍മറിലെത്തിയ മോദിയെ മ്യാന്‍മര്‍ പ്രസിഡന്റ് യു ഹിതിന്‍ ക്വ സ്വീകരിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായുള്ള മോദിയുടെ ആദ്യ മ്യാന്‍മര്‍ സന്ദര്‍ശനമാണിത്. ചൈനയിലെ ഷിയാമെനില്‍ നടന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാണ് മോദി മ്യാന്‍മറിലെത്തിയത്.

സുരക്ഷ, ഭീകരവാദ വിരുദ്ധം തുടങ്ങിയ മേഖലകളില്‍ മ്യാന്‍മറുമായുള്ള ബന്ധം വര്‍ധിപ്പിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം. രണ്ട് ദിവസം ഇവിടെ ചെലവൊഴിക്കുന്ന മോദി പ്രസിഡന്റ് ഹിതിന്‍ ക്വ, വിദേശകാര്യ മന്ത്രി ഓങ് സാന്‍ എന്നിവരുമായി ചര്‍ച്ച നടത്തും. റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍, സുരക്ഷ, ചൈന ബന്ധം എന്നിവയായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക.

വ്യാപാരം, നിക്ഷേപം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ മ്യാന്‍മറുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള മ്യാന്‍മറിലെ റോഹിങ്ക്യ വംശജരുടെ അനധികൃത കുടിയേറ്റവും നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ 40,000 റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ അനധികൃത കുടിയേറ്റക്കാരായി കഴിയുന്നതായാണ് കണക്കുകള്‍.

മ്യാന്‍മര്‍ പ്രസിഡന്റിന്റെ വിരുത്തിലും അദ്ദേഹം പങ്കെടുക്കും. അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങളെ തിരിച്ച് മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിനിടെയാണ് മോദിയുടെ സന്ദര്‍ശനം. 2014ലെ ആസിയാന്‍ ഉച്ചകോടില്‍ പങ്കെടുക്കാനാണ് മോദി അവസാനമായി മ്യാന്‍മറില്‍ എത്തിയത്. രണ്ട് ദിവസത്തെ മ്യാന്‍മര്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഏഴിന് ഇന്ത്യയിലേക്ക് മടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.