1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2017

സ്വന്തം ലേഖകന്‍: അമേരിക്കയുമായുള്ള സൗഹൃദം ഉറപ്പിച്ച് മോദിയുടെ യുഎസ് സന്ദര്‍ശനം അവസാനിച്ചു, പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ട്രംപും കുടുംബവും ഇന്ത്യ സന്ദര്‍ശിക്കും, യുഎസില്‍ നിന്ന് മോദി നെതര്‍ലന്‍ഡിലേക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ചാണ് പ്രധാനമന്ത്രി മോദി യുഎസില്‍ നിന്നും മടങ്ങിയത്. മോഡിയും ട്രംപും തമ്മില്‍ റോസ് ഗാര്‍ഡനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ഇന്ത്യയിലേക്കുള്ള ക്ഷണം.

തുടര്‍ന്ന്, അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നെതര്‍ലെന്‍സില്‍ എത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ട്രംപും ഒന്നിച്ച് നടന്ന് നീങ്ങി ആലിംഗനം ചെയ്താണ് പിരിഞ്ഞത്. ഇരുരാജ്യങ്ങളും അവരവരുടെ സാമ്പത്തിക രംഗം ശക്തമാക്കുന്നതിനാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തന്റെ മകള്‍ ഇവാങ്ക ട്രംപിന് സംരഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ക്ഷണം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അവള്‍ അത് സ്വീകരിച്ചെന്നാണ് കരുതുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. മകളെ തങ്ങള്‍ സ്വീകരിക്കുന്നതായും മോഡി പറഞ്ഞു. നേരത്തെ സമൂഹ മാധ്യമങ്ങളിലെ ലോകനേതാക്കളാണ് താനും മോഡിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഇരുരാജ്യത്തേയും ജനങ്ങളോട് പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ സ്ഥിരീകരിച്ചു. അതേസമയം, തിയതിയും സമയവും ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേ

രണ്ടു ദിവസം നീണ്ട അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നെതര്‍ലണ്ടിലെത്തി. നെതര്‍ലണ്ടിലെത്തിയ ഉടന്‍ രാജ്യത്തിന്റെ ഉറ്റ സുഹൃത്തിനെ കാണാനെത്തിയതിന്റെ സന്തോഷവും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. ഈ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഏറെ മൂല്യമുള്ള സുഹൃത്തുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് സന്ദര്‍ശനം ഇടയാക്കുമെന്നുമാണ് മോദി ട്വീറ്റ് ചെയ്തത്.
2017 ഇന്ത്യയും നെതര്‍ലണ്ടും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70 ആം വര്‍ഷമാണ്.

ഉഭകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് ററ്റെയുമായി മോദി ഹേഗില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. ഇതു കൂടാതെ നെതര്‍ലണ്ടിലെ വിവിധ കമ്പനികളിലെ സിഇഒമാരുമായും മോദി ചര്‍ച്ചകള്‍ നടത്തും. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം എന്നീ വിഷയങ്ങളെക്കുറിച്ച് മാര്‍ക്ക് ററ്റെയുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശ സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മുന്‍പ് ദില്ലിയില്‍ വെച്ച് മോദി വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യയുമായി ഏറ്റവും അധികം വ്യാപാര ബന്ധങ്ങളുള്ള ആറാമത്തെ രാജ്യവും ആഗോള തലത്തില്‍ തന്നെ ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ഓഹരി ഇടപാടുകളുള്ള അഞ്ചാമത്തെ രാജ്യവുമാണ് നെതര്‍ലന്‍ഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.