1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2017

സ്വന്തം ലേഖകന്‍: ജീവന് ഭീഷണിയെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി, പോരാട്ടം പാവപ്പെട്ടവര്‍ക്കു വേണ്ടിയെന്നും എന്തും നേരിടുമെന്നും പ്രഖ്യാപനം. വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ മോദി എന്തിനെയും നേരിടാന്‍ തയ്യാറാണെന്നും പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനിയും തുടരുമെന്നും പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നവംബര്‍ എട്ടിന് ശേഷം ഇതാദ്യമായാണ് മോദി ലോക്‌സഭയില്‍ സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. ഒടുവില്‍ ഭൂകമ്പം വന്നെന്നും ഭൂമി കൊള്ളയടിക്കപ്പെട്ടപ്പോള്‍ ഭൂ മാതാവ് കോപിച്ചെന്നും പ്രാധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലും ഡല്‍ഹിയിലും ഉണ്ടായ നേരിയ ഭൂചലനത്തെ പരാമര്‍ശിക്കുന്നതിനിടയില്‍ മോദിക്കെതിരായ തെളിവ് താന്‍ പുറത്ത് വിട്ടാല്‍ ഭുകമ്പം ഉണ്ടാകുമെന്ന് പറഞ്ഞ രാഹുലിനെതിരെയായിരുന്നു പരിഹാസം.

അഴിമതി സേവനമാക്കിയവരാണ് കോണ്‍ഗ്രസ്. നോട്ട് നിരോധിച്ചതിലൂടെ പതിറ്റാണ്ടുകളായി ഇന്ത്യയെ കൊള്ളയടിച്ചുകൊണ്ടിരുന്നതിന് താന്‍ അറുതി വരുത്തി. അടുത്ത നടപടിയായി ബിനാമി സ്വത്ത് നിയമം പരിഷ്‌കരിക്കും. രാജ്യത്തിന് പുറത്തെ കള്ളപ്പണം തിരികെ കൊണ്ടുവരും. ഞങ്ങള്‍ നായകളുടെ പരമ്പരയില്‍ അല്ല ജനിച്ചതെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തെ സൂചിപ്പിച്ച് മോദി പറഞ്ഞു.

പാര്‍ട്ടി കുടുംബ സ്വത്താക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബം അല്ല. ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ് രൂപീകരിച്ചിട്ട് പോലുമില്ല. നോട്ട് നിരോധനം ശരിയായ നടപടിയെന്ന് തെളിഞ്ഞു. നിരോധനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ തുടക്കം മുതല്‍ ചര്‍ച്ചക്ക് തയ്യാറായിരുന്നെന്നും എന്നാല്‍ ചര്‍ച്ചക്ക് പകരം ടീവിയില്‍ മുഖം കാണിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും ഒരു ചായക്കാരന്റെ മകന് പ്രാധാനമന്ത്രിവരെ ആകാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.