1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി റഷ്യയില്‍; ഇന്ത്യയും റഷ്യയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്കെന്ന് പ്രധാനമന്ത്രി. തന്ത്രപരമായി അതിസവിശേഷ പങ്കാളിത്തമെന്ന നിലയിലേക്ക് ഇന്ത്യ–റഷ്യ ബന്ധം ഉയര്‍ന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള പ്രഥമ അനൗപചാരിക ഉച്ചകോടിക്ക് റഷ്യയില്‍ എത്തിയ മോദി മാധ്യമങ്ങളോട് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള, മേഖലാതല വിഷയങ്ങളില്‍ അഭിപ്രായഐക്യം രൂപപ്പെടുത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. റഷ്യയുമായുള്ള ആദ്യ അനൗപചാരിക ഉച്ചകോടിയാണിത്. വിഷയങ്ങള്‍ നിശ്ചയിക്കാതെ കൂടുന്ന ഉച്ചകോടി ആറു മണിക്കൂര്‍ നീണ്ടേക്കും.

ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും സ്ഥിതിഗതികള്‍, ഷാങ്ഹായി സഹകരണ സമിതിയിലും ബ്രിക്‌സ് സമ്മേളനത്തിലും ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍, റഷ്യയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം മൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

അഭേദ്യമായ സുഹൃദ്ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായുള്ളതെന്നു മോദി പറഞ്ഞു. അനൗപചാരിക ചര്‍ച്ചയ്ക്കു തന്നെ ക്ഷണിച്ചതിനു നന്ദി പറഞ്ഞ മോദി, ഇതുവഴി ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരു അധ്യായം പുടിന്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി പുടിനെ കാണുന്നതെന്നും അന്നാണ് ആദ്യമായി ഒരു വിദേശ നേതാവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.