TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2017

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജര്‍മനി, സ്‌പെയിന്‍, റഷ്യ സന്ദര്‍ശനം ഈ മാസം 29 ന് ആരംഭിക്കും. ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷമാണ് മോഡി യാത്ര തിരിക്കുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കും മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിലെ ആദ്യ അഞ്ച് ദിവസം മോദി ജര്‍മനിയിലായിരിക്കും. വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി തന്ത്രപ്രധാന ചര്‍ച്ച നടത്തും.മോദി രണ്ടാം തവണയാണ് ജര്‍മനിയിലെത്തുന്നത്. 2015 ഏപ്രിലില്‍ മോദി ജര്‍മനി സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ഒക്ടോബറില്‍ മെര്‍ക്കല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം മെയ് 31 ന് മോദി സ്‌പെയിനിലെത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാകും സ്‌പെയിനുമായി മോദി നടത്തുന്നത്. അടിസ്ഥാന സൗകര്യം, ഊര്‍ജം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തും.
സെന്റ് പീറ്റേര്‍സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി റഷ്യയിലെത്തുന്നത്.

ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് ഭീമന്മാര്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ മോദി ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിക്കും. മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച. വാണിജ്യം, നിക്ഷേപം, പ്രതിരോധം, ആണവ സഹകരണം എന്നീ വിഷയങ്ങളിലും ഇരു നേതാക്കളും ചര്‍ച്ച നടത്തും.

കൂടംകുളം ആണവ പദ്ധതിയിലെ അഞ്ച്, ആറ് യൂണിറ്റുകളുടെ കാര്യത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ജറല്‍ ഫ്രെയിംവര്‍ക്ക് എഗ്രിമെന്റില്‍ നേരത്തെ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ ഇതില്‍ ഒപ്പുവയ്ക്കുമോ എന്ന് വ്യക്തമല്ല. ത്രിരാഷട്ര സന്ദര്‍ശനത്തിനു ശേഷം ഷാങ്ഖായ് കോ ഓപ്പറേഷന്‍ ഓര്‍െേഗെനഷനില്‍ പങ്കെടുക്കുന്നതിനായി മോദി കസാഖിസ്ഥാനിലേക്ക് പോകും. ജൂണ്‍ 7, 8 തീയതികളില്‍ അസ്തനയില്‍ വച്ചാണ് പരിപാടി.

പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. റഷ്യ, ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇതില്‍ പങ്കെടുക്കും. ഇതോടെ മെയ് 26 മുതല്‍ ജൂണ്‍ 15 വരെ നടക്കുന്ന മോഡി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ക്ക് മോഡിയുണ്ടാകില്ലെന്ന് ഉറപ്പായി. വിപുലമായ ഒരുക്കങ്ങള്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷമാണ് പ്രധാനമന്ത്രി വിദേശത്തേക്ക് പറക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

തെലുങ്കു സിനിമയെ പിടുച്ചു കുലുക്കി അധികൃതരുടെ മയക്കുമരുന്നു വേട്ട, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനെതിരെ നടി ചാര്‍മി കോടതിയില്‍, കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ അറസ്റ്റില്‍
തെലുങ്കു സിനിമയെ പിടുച്ചു കുലുക്കി അധികൃതരുടെ മയക്കുമരുന്നു വേട്ട, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനെതിരെ നടി ചാര്‍മി കോടതിയില്‍, കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ അറസ്റ്റില്‍
സുചി ലീക്ക്‌സിനെപ്പറ്റി അവതാരകയുടെ കുത്തിക്കുത്തി ചോദ്യം, ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
സുചി ലീക്ക്‌സിനെപ്പറ്റി അവതാരകയുടെ കുത്തിക്കുത്തി ചോദ്യം, ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം ആധാറോ പാന്‍ കാര്‍ഡോ മതിയെന്ന് കേന്ദ്രം
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഇനി ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം ആധാറോ പാന്‍ കാര്‍ഡോ മതിയെന്ന് കേന്ദ്രം
ചൈനീസ് അതിര്‍ത്തില്‍ അടിത്തറ ശക്തമാക്കാന്‍ ഇന്ത്യ, അരുണാചല്‍ പ്രദേശില്‍ രണ്ട് ടണലുകള്‍ പണിയുന്നു
ചൈനീസ് അതിര്‍ത്തില്‍ അടിത്തറ ശക്തമാക്കാന്‍ ഇന്ത്യ, അരുണാചല്‍ പ്രദേശില്‍ രണ്ട് ടണലുകള്‍ പണിയുന്നു
സാക്ഷിയായത് ചോര മരവിപ്പിക്കുന്ന നരക യാതനകള്‍ക്ക്, ജര്‍മ്മനിയില്‍ നിന്ന് ഒളിച്ചോടി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതിയുടെ വെളിപ്പെടുത്തല്‍
സാക്ഷിയായത് ചോര മരവിപ്പിക്കുന്ന നരക യാതനകള്‍ക്ക്, ജര്‍മ്മനിയില്‍ നിന്ന് ഒളിച്ചോടി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതിയുടെ വെളിപ്പെടുത്തല്‍
രാജ്യത്തിന്റെ 14 മത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ഇന്ന് അധികാരമേല്‍ക്കും, സത്യപ്രതിജ്ഞ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍
രാജ്യത്തിന്റെ 14 മത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ഇന്ന് അധികാരമേല്‍ക്കും, സത്യപ്രതിജ്ഞ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍
ഖത്തര്‍ പ്രതിസന്ധി, മധ്യസ്ഥ ദൗത്യവുമായി ടര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ദോഹയില്‍, ഖത്തര്‍ അമീറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി
ഖത്തര്‍ പ്രതിസന്ധി, മധ്യസ്ഥ ദൗത്യവുമായി ടര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ദോഹയില്‍, ഖത്തര്‍ അമീറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി
ഹൈക്കോടതിയും കൈവിട്ടു, ദിലീപിന് ജാമ്യമില്ല, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
ഹൈക്കോടതിയും കൈവിട്ടു, ദിലീപിന് ജാമ്യമില്ല, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി തേടണമെന്ന ഉത്തരവിന് കേരള ഹൈക്കോടതി സ്റ്റേ
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുമ്പേ അനുമതി തേടണമെന്ന ഉത്തരവിന് കേരള ഹൈക്കോടതി സ്റ്റേ
More Stories..