1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2019

സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള ഇന്ത്യയുടെ ആയുധ ഇടപാട് ‘ഗുരുതര പ്രത്യാഘാതം’ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സഹായിക്കാന്‍ ഒരുക്കമാണെങ്കിലും ‘റഷ്യന്‍ ബന്ധം’ വിലങ്ങുതടിയാണെന്നാണു യുഎസ് നിലപാട്. റഷ്യയില്‍നിന്ന് എസ്–400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതാണു ട്രംപ് ഭരണകൂടത്തെ ചൊടിപ്പിക്കുന്നത്.

റഷ്യയുടെയും ലോകത്തിലെ തന്നെയും അത്യാധുനിക മിസൈല്‍ പ്രതിരോധമായ എസ്–400. 2014ല്‍ ചൈനയാണ് ആദ്യം സ്വന്തമാക്കിയത്. എസ്–400 മിസൈലിനായി 5 ബില്യന്‍ യുഎസ് ഡോളറിന്റെ ഇടപാടില്‍ കഴിഞ്ഞ ഒക്ടോബറിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഒപ്പുവച്ചത്. മോസ്‌കോയുമായുള്ള ആയുധ ഇടപാട് ഇന്ത്യ–യുഎസ് പ്രതിരോധ ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നു വാഷിങ്ടന്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്കു സഹായങ്ങള്‍ നല്‍കാന്‍ തയാറാണെന്നു ട്രംപ് സര്‍ക്കാര്‍ മുന്‍പേ വ്യക്തമാക്കിയതാണ്. ഇപ്പോഴത്തേതില്‍നിന്നു വ്യത്യസ്തമായ കൂട്ടുകെട്ടാണു മുഖ്യ പ്രതിരോധ പങ്കാളിയായ ഇന്ത്യയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ വലിയതോതില്‍ സഹകരിക്കാന്‍ തയാറാണ്. പങ്കാളിയെ സൈനികമായി കരുത്തരാക്കാനാണു ശ്രമം’– ഹൗസ് ഫോറിന്‍ അഫയേഴ്‌സ് സബ് കമ്മിറ്റി ഫോര്‍ ഏഷ്യ, പസിഫിക് ആന്‍ഡ് ആണവനിര്‍വ്യാപനം സമിതിയിലെ അംഗങ്ങളോടു സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ എഷ്യ കാര്യങ്ങളുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥ ആലിസ് ജി.വെല്‍സ് പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല