1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2018

സ്വന്തം ലേഖകന്‍: ‘മോദി, തിരിച്ചു പോകൂ,’ കഠ്‌വ, ഉന്നാവ് ബലാത്സംഗങ്ങള്‍ക്കെതിരെ ലണ്ടനില്‍ വ്യാപക പ്രതിഷേധം. കഠ്‌വ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സും മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്‌ളക്‌സുമായി ഓടിയിരുന്നു. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

‘കൊലയാളി മോദി തിരിച്ചുപോകൂ, ഞങ്ങള്‍ മോദിയുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിന് എതിരാണ്,’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഡൗണിങ് സ്ട്രീറ്റിലും ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്തും ജനക്കൂട്ടം പ്രതിഷേധിച്ചത്. വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നീതി അന്യമാകുകയാണെന്നും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് അഭിഭാഷകന്‍ നവീന്ദ്ര സിങ് ചൂണ്ടിക്കാട്ടി.

നാലുവര്‍ഷമായി മോദി ഭരിക്കുന്നു. എന്നാല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനക്കേസുകളില്‍ അദ്ദേഹത്തിന്റെ നയം മാറിയിട്ടില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയായ ശേഷം മോദി രണ്ടാംതവണയാണ് ബ്രിട്ടനിലെത്തുന്നത്. യുകെയിലെ ഇന്ത്യന്‍ സമൂഹത്തെക്കൂടാതെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ബ്രിട്ടീഷ് വിമന്‍ ഓര്‍ഗനൈസേഷന്‍, കാസ്റ്റ് വാച്ച് യുകെ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ രംഗത്തുള്ളത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.