1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2015

സ്വന്തം ലേഖകന്‍: മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം, ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ക്ക് ഉണര്‍വേകാന്‍ ഏഴ് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഇന്ത്യ, യു.എസ്. സ്റ്റാര്‍ട്ടപ്പ് കണക്ട് 2015 പരിപാടിക്കിടെയാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്.

1. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ പ്ലാറ്റ്‌ഫോംസ് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്വാണ്ടിറ്റേറ്റിവ് ബയോസയന്‍സസ്.
2. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ബയോടെക്‌നോളജിസ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ പ്രകാശ് ലാബ്, 3. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്‌റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് ഇന്‍ഡസ് ഓണ്‍ട്രപ്രെണേഴ്‌സ്, 4. ഐ.ഐ.എം. അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ (സി.ഐ.ഐ.ഇ.) കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ലെറ്റര്‍ സെന്റര്‍ ഫോര്‍ ഓണ്‍ട്രെപ്രെണര്‍ഷിപ്പ് ഓഫ് ദ ഹാസ് ബിസ്സിനസ് സ്‌കൂള്‍, 5. സി.ഐ.ഐ.ഇ.ലോസ് ആഞ്ജലീസ് ക്ലീന്‍ടെക് ഇന്‍ക്യുബേറ്റര്‍, 6. സി.ഐ.ഐ.ഇ.ടാറ്റ ട്രസ്റ്റ്
7. സി.ഐ.ഐ.ഇഗൂഗിള്‍ എന്നീ സ്ഥാപനങ്ങള്‍ തമ്മിലാണ് ധാരണാപത്രങ്ങള്‍.

അതേസമയം ഇന്ത്യക്ക് ലോകത്തെ ശുദ്ധ ഊര്‍ജത്തിന്റെ തലസ്ഥാനമാകാനാവുമെന്ന് പുനരുപയോഗ ഊര്‍ജത്തെക്കുറിച്ച് നടന്ന വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മലിനീകരണമില്ലാത്ത ഊര്‍ജ ഉത്പാദനത്തന് മുന്‍കൈയെടുക്കാന്‍ സംസ്ഥാനങ്ങളെയും നഗരങ്ങളെയും അനുവദിക്കാന്‍ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചു.

യു.എസ്. ഊര്‍ജസെക്രട്ടറി ഏണസ്റ്റ് മോണിസ്, അദ്ദേഹത്തിന്റെ മുന്‍ഗാമി സ്റ്റീവന്‍ ചു, ഊര്‍ജമേഖലയിലെ സി.ഇ.ഒമാര്‍, നിക്ഷേപകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മോദിയും മോണിസും പ്രത്യേക കൂടിക്കാഴ്ച നടത്തി. 175 ഗിഗവാട്‌സ് ശുദ്ധഊര്‍ജം എന്ന ലക്ഷ്യം നിറവേറ്റാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ മോദി എടുത്തു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.