1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പുമായി ചൈന; ‘ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്ക്’ ഉച്ചകോടിയ്ക്ക് തുടക്കം. ചൈനീസ് നഗരമായ വുഹാനില്‍ രണ്ടു ദിവസത്തെ അനൗപചാരിക ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഊഷ്മള വരവേല്‍പ്. ‘ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്ക്’ എന്ന് വിശേഷിപ്പിക്കുന്ന ഉച്ചകോടിയില്‍ ഉഭയകക്ഷി, അന്താരാഷ്ട്ര, ദേശീയ, മേഖല പ്രാധാന്യമുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.

നൂറ്റാണ്ടുകളായി തുടരുന്ന ഇന്ത്യചൈന ബന്ധത്തെ പ്രകീര്‍ത്തിച്ച മോദി, ലോകത്തെ 40 ശതമാനം ജനങ്ങള്‍ വസിക്കുന്ന ഇരുരാജ്യങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചാല്‍ വലിയ അവസരങ്ങള്‍ക്ക് വഴിതുറക്കുമെന്ന് പറഞ്ഞു. ഇത്തരം കൂടിക്കാഴ്ചകള്‍ ഇരുരാഷ്ട്രങ്ങളുടെയും സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 2019 ല്‍ അടുത്ത കൂടിക്കാഴ്ചക്ക് ഷി ജിന്‍പിങ്ങിനെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇതിനോട് അനുകൂലമായാണ് ഷി പ്രതികരിച്ചത്.

ഇന്ത്യയും ചൈനയും ചേര്‍ന്ന് കരുത്തുറ്റ ഏഷ്യ നിര്‍മിക്കണമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. രണ്ടു രാജ്യങ്ങളും അടുത്ത ബന്ധവും സഹകരണവും പുലര്‍ത്തണം. മേഖലയിലും ആഗോളതലത്തിനും ഇരുരാജ്യങ്ങളുടെയും സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് മോദി പറഞ്ഞു. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചക്ക് മുമ്പ് ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നു. ചൈനീസ് വിപ്ലവനായകന്‍ മാവോസെ തുങ്ങിന്റെ പ്രിയ അവധിക്കാല കേന്ദ്രമായിരുന്നു വുഹാന്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.