1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2016

സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് 67 ആം പിറന്നാള്‍, ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരുങ്ങി പിറന്നാള്‍ കേക്ക്. ശനിയാഴ്ച 66 വയസ് പൂര്‍ത്തിയാക്കുന്ന മോഡിക്ക് വേണ്ടി ലോകത്തിലെ ഏറ്റവും ഉയരമുള്ള പിറന്നാള്‍ കേക്കാണ് തയ്യാറാകുന്നത്. സൂററ്റിലെ ഒരു ബേക്കറിയാണ് ഈ കേക്ക് നിര്‍മ്മിക്കുന്നത്. മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് വിപുലമായ രീതിയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നതിനിടെയാണ് കൂറ്റന്‍ കേക്കും എത്തുന്നത്.

സൂററ്റിലെ അതുല്‍ എന്ന ബേക്കറി ശൃംഖലയാണ് കേക്ക് നിര്‍മ്മിക്കുന്നത്. ശക്തി ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സംഘടനയുടെ കൂടി സഹകരണത്തോടെയാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ബേഠി പഠാവോ ബേഠി ബചാവോ തുടങ്ങിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിന്റെ ആദരസൂചകമായാണ് പ്രധാനമന്ത്രിയുടെ ജന്മനിനാഘോഷം വിപുലമായി നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

2.5 ടണ്‍ ഭാരമുള്ള എട്ട് അടി ഉയരമുള്ള കേക്കാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കേക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ കേക്കിന് സ്വന്തമാകും. നിലവില്‍ പോളണ്ടില്‍ നിര്‍മ്മിച്ച കേക്കിനാണ് ഗിന്നസ് റെക്കോര്‍ഡ്. ശനിയാഴ്ച കേക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗിന്നസ് കേക്ക് മുറിച്ച് പങ്കിടാന്‍ മോഡി നേരിട്ടെത്തുമോ എന്ന് വ്യക്തതമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.