1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2017

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരമായി നരേന്ദ്ര മോദിയുടെ അപരനായ പയ്യനൂരുകാരന്‍ മലയാളി, ഒപ്പം വാര്‍ത്ത പുറത്തുവിട്ട വെബ്‌സൈറ്റിന് പിഴയും. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ താരം റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയായിരുന്നു. കരിമ്പൂച്ചകളില്ലാതെ മോഡി റെയില്‍വേ സ്റ്റേഷനില്‍ എന്ന പേരില്‍ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

മോദിയെപ്പോലെ തോന്നിക്കുന്ന ഒരാള്‍ ഒരു സാധാരണ പാന്റും ടീഷര്‍ട്ടും ധരിച്ച് സൈഡ് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം. സൈഡ് ആംഗിളില്‍ നിന്നുള്ള ചിത്രം എത്ര സൂക്ഷിച്ച് നോക്കിയാലും അത് മോദിയല്ലെന്ന് പറയാനാവില്ല. ചിത്രം വൈറലായതോടെ ചിത്രത്തിലെ പരസ്യബോര്‍ഡും സ്റ്റേഷന്റെ രൂപവും കണ്ട് സ്ഥലം പയ്യന്നൂര്‍ സ്റ്റേഷനാണെന്ന് സമൂഹ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞു. അപ്പോ!ഴും യാത്രക്കാരനായ മോദി ആരാണെന്ന് മാത്രം കണ്ടെത്തിയില്ല.

അപ്പോ!ഴേക്കും ചിത്രം ദേശീയ മാധ്യമങ്ങളിലേക്കും പടര്‍ന്ന് സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ പ്രതികരിക്കേണ്ടുന്ന നിലവന്നു. മോദി ട്വിറ്ററില്‍ ഇങ്ങനെകുറിച്ചു: പൊതുജീവിതത്തില്‍ ഇത്തരം തമാശകളൊക്കെ അനിവാര്യമാണ്‍. തമാശക്ക് കാരണക്കാരനായ മോദിയുടെ അപരന്‍ അപ്പോ!ഴും തിരശ്ശീലക്ക് പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ സമൂഹ മാധ്യമങ്ങള്‍തന്നെ അത് പയ്യന്നൂര്‍ മാത്തില്‍ കുറുവേലി സ്വദേശി പാടാച്ചേരി കൊ!ഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്‍ എന്നയാളാണെന്ന് കണ്ടെത്തി.

ദീര്‍ഘകാലം ഗള്‍ഫ് നാടുകളിലും ബോംബെയിലും മറ്റുമായി ജീവിച്ച രാമചന്ദ്രന്‍ അടുത്തിടെയാണ് പയ്യന്നൂരിലെ ജന്മനാട്ടിലെത്തിയത്. ബാംഗ്‌ളൂരിലാണ് കുടുംബസമേതം താമസം. നാട്ടില്‍ അമ്മയെ കാണാന്‍ വന്ന് തിരിച്ച് ബാംഗ്‌ളൂരിലേക്ക് തന്നെ മടങ്ങാന്‍ തീവണ്ടി കാത്ത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമാണ് വൈറലായത്.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അപരന്‍ എന്ന പേരില്‍ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഓള്‍ ഇന്ത്യ ബാക്‌ചോഡ് എന്ന ആക്ഷപഹാസ്യ സംഘത്തിന് പിഴ ചുമത്തി. മുംബൈ പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന് പിഴ ചുമത്തിയിരിക്കുന്നത്. ഐ.ടി ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കൂടാതെ മാനഹാനിക്കെതിരെയുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. നിയമോപദേശത്തിന് ശേഷമാണ് സൈബര്‍ സെര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. മോദിയുടെ വിദേശയാത്രയെ പരിഹസിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പും ചിത്രത്തിന് താഴെ ചേര്‍ത്തിരിന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. തന്മയ് ഭട്ട്, റോഷന്‍ ജോഷി എന്നിവരാണ് എഐബിയുടെ ഉടമകള്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.