1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2017

സ്വന്തം ലേഖകന്‍: വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമം ഇന്ത്യയില്‍ അനുവദിക്കില്ല, പുതിയ ഇന്ത്യ കെട്ടിപ്പടുക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്യ്രദിന പ്രസംഗത്തില്‍ മോദി, രാജ്യം ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്കൊപ്പമെന്നും പ്രഖ്യാപനം. വിശ്വാസത്തിന്റെ പേരിലുള്ള അക്രമം രാജ്യത്ത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.

അക്രമം സന്തോഷം നല്‍കുന്ന കാര്യമല്ല. ഇന്ത്യയുടെ യശ്ശസ് ലോകത്ത് ഉയര്‍ന്നുവരികയാണ്. ഭീകരതെക്കെതിരായ പോരാട്ടത്തില്‍ ലോകം നമ്മോടൊപ്പമുണ്ട്. നമ്മെ സഹായിച്ചുക്കൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രങ്ങളോടും ഞാന്‍ നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എഴുപതിലധികം കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ അനുശോചിക്കാനും മോദി 57 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ സമയം കണ്ടെത്തി.

1942 മുതല്‍ 1947 വരെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ രാജ്യം കൂട്ടായ്മയുടെ കരുത്ത് തെളിയിച്ചു. അതേ കൂട്ടായ്മയും അര്‍പ്പണവും വരുന്ന അഞ്ചുവര്‍ഷവും കാണിക്കണമെന്നും ‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കണമെന്നും മോദി ആഹ്വാനം ചെയ്തു. അഴിമതിയെ രാജ്യം വച്ചുപൊറുപ്പിക്കില്ല. നോട്ടുനിരോധനത്തിനു ശേഷം രണ്ടു ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. 1.75 ലക്ഷം കമ്പനികളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കി. സ്വാതന്ത്ര്യത്തിനു മുന്‍പ് ക്വിറ്റ് ഇന്ത്യ (ഭാരത് ഛോടോ–ഇന്ത്യ വിടുക) എന്നതായിരുന്നു മുദ്രാവാക്യം.

ഇന്ന് ഭാരത് ജോ!ടോ (ഇന്ത്യ ഒന്നിച്ചുനില്‍ക്കുക) എന്നായി മാറി. സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ എല്ലാവര്‍ക്കും ആദരമര്‍പ്പിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഗുര്‍ചരണ്‍ കൗര്‍, എച്ച്.ഡി. ദേവെഗൗഡ, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, അരുണ്‍ ജയറ്റ്‌ലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.