1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2018

സ്വന്തം ലേഖകന്‍: ആയുഷ്മാന്‍ ഭാരത് പദ്ധതി രാജ്യത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി; 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കും. പദ്ധതി ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പദ്ധതിയെ മോദി കെയര്‍ എന്നതടക്കം പല പേരുകളില്‍ ആളുകള്‍ വിളിക്കുന്നുണ്ട്. എന്നാല്‍, പാവങ്ങളെ സേവിക്കാനുള്ള അവസരമായാണ് താന്‍ ഇതിനെ കാണുന്നത്. പദ്ധതിയില്‍ ചേരുകയാണെങ്കില്‍ രാജ്യത്തെ ഒരാള്‍ക്ക് പോലും ആശുപത്രിയില്‍ പോകേണ്ടി വരുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ 60 ശതമാനം ഫണ്ട് കേന്ദ്രത്തില്‍ നിന്നും ശേഷിക്കുന്നത് സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നും മോദി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ആകെ ഗുണഭോക്താക്കള്‍ യൂറോപ്യന്‍ യൂണിയന്റെ ആകെ ജനസംഖ്യയ്ക്ക് തുല്യമാണ്. സര്‍ക്കാരിന്റെ കീഴില്‍ ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമാണ്. അവസാനത്തെ ആളിന് പോലും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങള്‍ ലഭിക്കും. 50 കോടി ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സും പദ്ധതിയിലൂടെ ലഭിക്കുമെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവര്‍ക്കൊപ്പമാണെന്ന് എപ്പോഴും പറയുന്ന കോണ്‍ഗ്രസ് കഴിഞ്ഞ 60 വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. പാവപ്പെട്ടവരുടെ പേരില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും മോദി ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം കോണ്‍ഗ്രസ് പാവപ്പെട്ടവരുടെ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കണമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.