1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2017

സ്വന്തം ലേഖകന്‍: ജപ്പാന്‍ പ്രധാനമന്ത്രി ആബെയ്‌ക്കൊപ്പം അഹമ്മദാബാദില്‍ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബര്‍ 13ന് അഹമ്മദാബാദിലാണ് റോഡ് ഷോ നടത്തുക. എട്ടു കിലോമീറ്ററോളം നീളുന്ന റോഡ് ഷോ അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തില്‍ അവസാനിക്കും.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി സംയുക്ത റോഡ് ഷോ നടത്തുന്നതെന്ന് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെട്ടു. റോഡ് ഷോയ്ക്കിടെ ഇരുവര്‍ക്കും ഉജ്വല സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഗുജറാത്തിലെ ബിജെപി നേതൃത്വം.

ദ്വിദിന സന്ദര്‍ശനത്തിനായി ഷിന്‍സോ ആബെ ബുധനാഴ്ചയാണ് ഇന്ത്യയിലെത്തുന്നത്. വ്യാഴാഴ്ച ഗുജറാത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ നിര്‍വഹിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.