1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2018

സ്വന്തം ലേഖകന്‍: ഇസ്രയേല്‍, പലസ്തീന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മോദിയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മോദിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച്ച പലസ്തീനില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പലസ്തീന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.

ഇസ്രയേലുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ അന്തിമപരിഹാരം കാണുന്നതിനെക്കുറിച്ചും പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനെക്കുറിച്ചും മോദിയുമായി ചര്‍ച്ച നടത്തുമെന്ന് മഹ്മൂദ് അബ്ബാസ് പറഞ്ഞു. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ സ്ഥാനമുള്ള രാഷ്ട്രമാണ് ഇന്ത്യ. ലോകരാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയോടുള്ള ബഹുമാനം പലസ്തീന്‍ഇസ്രയേല്‍ പ്രശ്‌നപരിഹാരത്തില്‍ നിര്‍ണായകമാവും.

പലസ്തീനും ഇന്ത്യയും തമ്മിലുള്ള ശകത്മായ ബന്ധം വെളിവാക്കുന്ന തരത്തിലുള്ള സ്വീകരണമാകും മോദിക്കായി ഒരുക്കുക എന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ജറുസലേമിനെ ഇസ്രയേലിന്റഎ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടി വിവാദമായതിന് പിന്നാലെയാണ് മോദിയുടെ പലസ്തീന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.