1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2016

സ്വന്തം ലേഖകന്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് പാപമോചനമായി ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിലേക്ക് ബിസിസിഐയുടെ ക്ഷണം. കോഴ ആരോപണത്തെത്തുടര്‍ന്ന് 2000 ല്‍ ബിസിസിഐ അസ്ഹറുദ്ദീന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ കോടതി പിന്നീട് അസ്ഹറുദ്ദീനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ മുന്‍നിലപാടില്‍ നിന്നും പിന്നോട്ടുപോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിസിസിഐ ആദ്യം അസ്ഹറുദ്ദീനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്.

ബിസിസിഐ നടപടിയില്‍ തെറ്റില്ലെന്നും, ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം അസ്ഹറുദ്ദീന്‍ അംഗീകരിച്ചതായും ബിസിസിഐ ഭാരവാഹിയായ രാജീവ് ശുക്‌ള പറഞ്ഞു. അസ്ഹറുദ്ദീന് പുറമെ മുന്‍നായകന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെംഗ്‌സര്‍ക്കര്‍, കെ. ശ്രീകാന്ത് എന്നിവരും അനുമോദനചടങ്ങില്‍ സംബന്ധിക്കുമെന്നും രാജീവ് ശുക്‌ള അറിയിച്ചു.

സെപ്റ്റംബര്‍ 22 ന് ന്യൂസിലാന്‍ഡിന് എതിരെയാണ് ഇന്ത്യയുടെ 500 ആം ടെസ്റ്റ് മത്സരം. ആഘോഷത്തിന് ശേഷം ഇന്ത്യ, ന്യൂസിലാന്‍ഡ് കളിക്കാര്‍ക്ക് ബിസിസിഐ അത്താഴ വിരുന്ന് നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.