1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2019

സ്വന്തം ലേഖകന്‍: അമ്മ ജനറല്‍ ബോഡി മീറ്റിങിനിടെ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ക്യാമറാമാനുനേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.’മാധ്യമപ്രവര്‍ത്തകനെ ചീത്ത വിളിച്ച് മോഹന്‍ലാല്‍’ എന്ന തലക്കെട്ടോടു കൂടിയാണ് പല യുട്യൂബ് ചാനലുകളിലും ഈ വിഡിയോ അപ്!ലോഡ് ചെയ്തത്.

പ്രമുഖസിനിമാ മാസികയുടെ ഫോട്ടോഗ്രാഫറായ മോഹനോട് തമാശരൂപേണ സംസാരിച്ച മോഹന്‍ലാലിന്റെ വാക്കുകളാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. അമ്മ സംഘടനയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക കേക്ക് സംഘാടകര്‍ തയാറാക്കിയിരുന്നു. ഈ കേക്കില്‍ ചാരി നില്‍ക്കരുത് എന്ന് തമാശയോടെ മോഹനോട് മോഹന്‍ലാല്‍ പറയുകയായിരുന്നു. മോഹന്‍ലാല്‍ പറയുന്നതുകേട്ട് ക്യാമറമാനും ചുറ്റുമുള്ളവരും ചിരിക്കുന്നുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല