1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2018

സ്വന്തം ലേഖകന്‍: ഇത്തിക്കര പക്കിയായി കണ്ണിറുക്കി മോഹന്‍ലാല്‍; പുതിയ ലുക്ക് ഏറ്റെടുത്ത സമൂഹം മാധ്യമങ്ങള്‍. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രമാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടത്.

കുറ്റിത്തലമുടിയും താടിയും ഒട്ടും ഗ്ലാമറല്ലാത്ത ലാലിന്റെ വേറിട്ടൊരു ലുക്കാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്!ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.

മുഹമ്മദ് അബ്!ദുള്‍ ഖാദര്‍ എന്ന ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. കൊല്ലം ജില്ലയില്‍ താമസിച്ചിരുന്ന ഇദ്ദേഹം കൊച്ചുണ്ണിയെ പോലെ തന്നെ പണക്കാരെ മോഷണത്തിന് ഇര ആക്കുകയും പാവപ്പെട്ടവര്‍ക്കും അയല്‍ വാസികള്‍ക്കും പണം വീതിച്ചു കൊടുക്കുമായിരുന്നു. പാക്കി (fly) യുടെ വേഗമായിരുന്നു ഇത്തിക്കര പക്കിക്ക്. അങ്ങനെ ആണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.