1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2018

സ്വന്തം ലേഖകന്‍: ‘മല്‍സരിക്കുന്നത് ഞാനറിഞ്ഞില്ല; എന്റെ ജോലി ചെയ്‌തോട്ടെ,’ സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകളോട് പ്രതികരിച്ച് മോഹന്‍ലാല്‍; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മോദി, മോഹന്‍ലാല്‍ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയും നടന്‍ മോഹന്‍ലാലും തമ്മിലുള്ള കൂടികാഴ്ചയുടെ ചിത്രങ്ങളാണ് പുതിയ വിവാദത്തിന്റെ തുടക്കം.

ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം ശക്തമാണ്. ഇതുവരെ ചര്‍ച്ചകള്‍ നടന്നില്ലെന്നും ലാല്‍ വന്നാല്‍ സന്തോഷമെന്നുമാണ് ഇക്കാര്യത്തില്‍ ബിജെപിയുടെ ഔദ്യോഗിക വിശദീകരണം.

മോഹന്‍ലാല്‍ ബിജെപിയിലേക്ക് വന്നാല്‍ സന്തോഷമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. അത്തരമൊരു മണ്ടത്തരം മോഹന്‍ലാല്‍ കാണിക്കുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം താന്‍പോലും അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാലും പ്രതികരിച്ചു.

മുന്‍പ് മറ്റ് പ്രധാനമന്ത്രിമാരുമായും ചര്‍ച്ചനടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നിരവധി തവണനേരില്‍ കണ്ടിട്ടുണ്ട് അപ്പോഷും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ താന്‍ തന്റെ ജോലി ചെയ്യുകയാണെന്നും മോഹന്‍ലാല്‍ ഒരു പ്രമുഖ മലയാള മാധ്യമത്തോട് പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.