1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2016

സ്വന്തം ലേഖകന്‍: ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐഐഎമ്മുകളില്‍ പാഠപുസ്തകമാക്കണം, നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിനെ കളിയാക്കി എന്‍എസ് മാധവന്‍. ഡ്രൈവറില്‍ നിന്ന് 100 കോടി ക്ലബ്ബ് ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ.ഐ.എമ്മുകളില്‍ പാഠപുസ്തകമാക്കണമെന്ന് ട്വിറ്ററിലൂടെയാണ് എന്‍.എസ് മാധവന്‍ പരിഹസിച്ചത്.

ആന്റണി പെരുമ്പാവൂര്‍ രാജിക്കണമെന്നും അദ്ദേഹം തമാശരൂപേണ ട്വീറ്റ് ചെയ്തു. സാമൂഹ്യവിഷയങ്ങളില്‍ കൃത്യമായി പ്രതികരിക്കുന്ന എഴുത്തുകാരനാണ് എന്‍.എസ് മാധവന്‍. അതേസമയം നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമായിരിക്കുകയാണ്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനും അടക്കമുള്ള പ്രമുഖര്‍ മോഹന്‍ലാലിന്റെ നിലപാടിനെതിരെ രംഗത്തെത്തി. നോട്ട് നിരോധനത്തിന്റെ പേരില്‍ ആശുപത്രികളില്‍ ദുരിതം അനുഭവിക്കുന്നവരൊന്നും മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരല്ലെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു.

മോഹന്‍ലാലിനെ കംപ്ലീറ്റ് ഡിസാസ്റ്റര്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം മോഹാന്‍ലാലിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. പി.എ മുഹമ്മദ് റിയാസ് രംഗത്ത് വന്നതും ശ്രദ്ധേയമായി. മോഹന്‍ലാലിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് റിയാസ് പറഞ്ഞു. ബിജെപി കേരള ഘടകവും മോഹന്‍ലാലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സൂപ്പര്‍ താരത്തിനെതിരെ ട്രോളുകളും സജീവമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.