1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2019

സ്വന്തം ലേഖകന്‍: ‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുന്നുണ്ട്.

മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ലൂസിഫറില്‍ വില്ലന്‍. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.